ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും


നമ്മുടെ പരിസ്ഥിതി വല്ലാതെ മാറിക്കൊണ്ടിരിക്കുകയാണ്. കളകളം ഒഴുകുന്ന നദികൾ, പുഴകൾ പ്രകൃതിയിലെ സകല ജീവജാലങ്ങളും നശിക്കുകയാണ് .ശുചിത്വം ,ഗൃഹ ശുചിത്വം, പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം നമ്മളെന്നും പാലിക്കണം. വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളും ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ജീവിതശൈലി രോഗങ്ങൾ എന്നിവയെ ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയുള്ള ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക .പൊതുസ്ഥലം സന്ദർശിച്ചതിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകുക. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണാ മുതലായവ നിരവധി വൈറസുകളും ബാക്ടീരിയകളും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക് ,വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക . പകർച്ചവ്യാധികളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക . ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഹോമിയോയിൽ നിന്നും ഒന്നും ലഭിക്കുന്ന പ്രതിരോധ മരുന്നുകൾ കൾ പരമാവധി നമ്മൾ കഴിക്കുക .ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഡോക്ടറുടെ സഹായം തേടുക. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗ്ഗങ്ങളും ഇളനീരും അടങ്ങിയ പോഷകാഹാരം ശീലമാക്കുക. ആരോഗ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കുക. വ്യായാമവും വിശ്രമവും ആവശ്യമാണ്. സൈക്കിൾ യാത്രയും നല്ലതാണ്. പകർച്ചവ്യാധികളും പനി ഉള്ളവരും പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് ച്ച കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണുബാധകൾ ചെറുക്കും .കൂടാതെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക.


KEERTHANA.C
6 A ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം