ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ തളരാത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
തളരാത്ത കേരളം

ഇപ്പോൾ ലോകം മുഴുവൻ ഭയന്നുകൊണ്ടിരിക്കുന്നു ഒരു മാരകമായ അസുഖമാണ് കൊറോണ വൈറസ് (കോവിഡ് 19).മരണ സംഖ്യ കേരളത്തിൽ വളരെ കുറവാണെങ്കിലും അന്യ നാടുകളിൽ വളരെ കൂടുതലാണ്. കുട്ടികൾക്ക് അവധിക്കാലം വീട്ടിലിരുന്ന് ചിലവഴിക്കേണ്ട അവസ്ഥയാണ്. പുറത്തിറങ്ങുന്ന എല്ലാവരുടെയും പേരിൽ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ടുതന്നെ ആരും പുറത്തിറങ്ങാറില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നവരെ നിരീക്ഷിച്ചാണ് കേരളത്തിൽ കൂടുതലും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പകർന്ന് കൊറോണ സ്ഥിരീകരിച്ചത് വളരെ കുറച്ച് പേർക്ക് മാത്രമാണ്. അന്യ നാടുകളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വരാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ടായിരിക്കും. കേരളത്തിൽ കുറെ രോഗികൾക്ക് കൊറോണ ഭേദമായി എന്ന് വാർത്തയിൽ പറയുന്നുണ്ട് അത് ഒരു ആശ്വാസമാണ്. നമ്മൾ കഴിയുന്നതും ഇടയ്ക്കിടെ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈകൾ കഴുകുകയും, ആരോടെങ്കിലും സംസാരിക്കുമ്പോൾ അകലം പാലിക്കുകയും, പുറത്തിറങ്ങാത്തിരിക്കുകയും ചെയ്‌താൽ നമുക്കീ മഹാമാരിയെ തുരത്താൻ സാധിക്കും. എത്ര ദുരന്തങ്ങളിൽ നിന്നാണ് നമ്മൾ ഒരുമയോടെ കരകയറിയിട്ടുള്ളത്. ഈ മഹാമാരിയിൽ നിന്നും കൂടി നമുക്ക് കരകയറാം. STAY HOME STAY SAFE.

Mafla A.M
6 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം