ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഒരു ലോക് ഡൗൺ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക് ഡൗൺ അനുഭവം

കൊറോണ കാരണം ഞാൻ എൻ്റെ അമ്മയുടെ വീട്ടിൽ കുടുങ്ങിയതു പോലെയായിരുന്നു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ അണ്ണാരക്കണ്ണൻമാരുടെയുംപക്ഷികളുടെയുമൊക്കെ പിറകെയായി . ഒരു ദിവസം ഞാൻ രാവിലെ ഉണർന്ന് വീടിൻ്റെ ടെറസ്സിൽ പോയി താഴോട്ടും പുറത്തേക്കും വീക്ഷിക്കാൻ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ ഒരു അണ്ണാരക്കണ്ണൻ ചാടിച്ചാടി കളിക്കുന്നത് കണ്ടു. എനിക്ക് ആശ്ചര്യമായി .അത് എന്ത് വേഗത്തിലായിരുന്നു കയറുന്നത്. ഞാൻ കുറച്ച് നേരം കൂടി അവിടെയിരുന്നു. ഒരു മധുരമായ ശബ്ദം. അതൊരു കുയിലായിരുന്നു. ഞാൻ കുറച്ച് നേരം അതിനെ നോക്കി നിന്നു. എനിക്ക് മനസ്സിലായി അത് കാക്ക കൂട്ടിൽ മുട്ടയിടുകയായിരുന്നു.

ഞാൻ താഴെ പോയി ചായ കുടിച്ച് വാർത്ത കാണുവാൻ തുടങ്ങി.അതിൽ മുഴുവനും കൊറോണ യായിരുന്നു വിഷയം . എനിക്ക് വാർത്ത കണ്ട് മടുത്തപ്പോൾ ഞാൻ മുകളിൽ വന്നിരുന്നു. ഞാൻആലോചനയിലാണ്ടു.എന്തിനാകുംദൈവം കൊറോണയെ സൃഷ്ടിച്ചത്.ഞാനോർത്തു പണ്ട് ഞാൻ ചെറിയകുട്ടിയായിരിക്കുമ്പോൾ കുറെമൃഗങ്ങളും പക്ഷികളും മരങ്ങളും ഉണ്ടായിരുന്നു.പക്ഷെ ഇപ്പോൾ അതെല്ലാം വളരെ ചുരുക്കമാണ്.

എൻ്റെ അനുഭവത്തിൽ എനിക്ക് നസ്സിലായി മനുഷ്യർ പുറത്തിറങ്ങിയില്ലെങ്കിൽ മ റ്റ്ജീവജാലങ്ങൾക്ക് സുഖമായി ജീവിക്കാം.

ചിലപ്പോൾ ദൈവം അത് കൊണ്ടായിരിക്കാം കൊറോണയെ സൃഷ്ടിച്ചത് .പക്ഷെ ഇക്കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നമുക്ക് വേണ്ടി പുറത്തിറങ്ങുന്നവരുണ്ട്. ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ഒരു ശബ്ദം ! ഞാൻ നോക്കിയപ്പോൾ ഒരു കൂട്ടം മയിലുകളെയാണ് കണ്ടത്‌. അവയക്ക് എന്ത് സൗന്ദര്യമായിരുന്നു .പെട്ടെന്ന് ഒരു മയിൽ പറന്ന് ഒരു മരത്തിന് മുകളിൽ പോയി .ഞാൻ അങ്ങോട്ട് തന്നെ വീക്ഷിച്ചു .പെട്ടെന്ന് ഒരനക്കം ,ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ വീടിൻ്റെ പിന്നിലുള്ള മരത്തിൽ ഒരു മയിലുണ്ടായിരുന്നു .ഞാൻ അതിൻ്റെ ഒരു പീലി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു .പക്ഷേ അത് അതിന് വേദനിക്കില്ലേ ..... ഞാൻ അവിടെ നിന്ന് ഒരു കവിത എഴുതി . ഞാൻ ഒരു കൊറ്റിയെ കണ്ടു .അതിന് ചാര നിറമായിരുന്നു .പെട്ടെന്ന് ഞാൻ ഒരു മരം കൊത്തുന്ന ശബ്ദം കേട്ടു .അത് ഒരു മരം കൊത്തിയായിരുന്നു . ഞാൻ താഴെ പോയി അതിന് കൊടുക്കാൻ വെള്ളമെടുത്തു വന്നു .അപ്പോഴേക്കും അത് പറന്ന് പോയിരുന്നു.

പിറ്റേ ദിവസങ്ങളിൽ ഞാൻ താഴെയായിരുന്നു. പൂമ്പാറ്റകളെയും നല്ല ഭംഗിയുള്ള പൂക്കളെയും നോക്കി ഒരു ദിവസം .ഞാൻ വെള്ള പുള്ളിയും മഞ്ഞ നിറവുമുള്ള ഒരു പൂമ്പാറ്റയെ കണ്ടു .അത് ഒരു മഞ്ഞ നിറത്തിലുള്ള പൂവിലിരുന്ന് തേൻ കുടിക്കുകയായിരുന്നു .ഞാൻ ചിന്തിച്ചു ഈ പൂമ്പാറ്റകൾ നിറമനുസരിച്ചാണോ തേൻ കുടിക്കുന്നത് .പക്ഷെ അത് തെറ്റായിരുന്നു .കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ ഒരു കറുപ്പ് പൂമ്പാറ്റയെ കണ്ടു അത് ഒരു വയലറ്റ് നിറത്തിലുള്ള പൂവിൽ നിന്നും തേൻ കടിക്കുകയായിരുന്നു.

ഇത് പോലുള്ളൊരു അനുഭവം എനിക്ക് ആദ്യമായാണ് .പ്രകൃതിയിൽ വളരെ വലിയ മാറ്റങ്ങളുണ്ട് .ഒരു ദിവസം ഞാൻ ഒരു തെങ്ങ് കണ്ടു .അതിന് തലയുണ്ടായിരുന്നില്ല .പിന്നെ എൻ്റെ വീട്ടു മുറ്റ ത്ത് ഒരു വലിയ പ്ലാവും മാവുമുണ്ട് .മാവിൽ മാങ്ങ കുറവാണ് കാരണം അതിൽ നിറയെ ഇത്തിൾ കണ്ണിയുണ്ട്. പക്ഷെ പ്ലാവിൽ നിറയെ ചക്കയുണ്ട് .. പിന്നെ ലോക് ഡൗൺ ആയതു കൊണ്ട് ചക്കയാണ് ഞങ്ങളുടെ പ്രധാന വിഭവം .എനിക്ക് ഈ ലോക് ഡൗൺ കാലത്ത് മനസ്സിലായി പ്രകൃതിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗുരുനാഥ .

ഗൗതം പ്രസാദ് പി പി
6 D ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം