ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അതിജീവനപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനപാഠം


"എവിടെ നോക്കിയാലും ചിരിക്കുന്ന മുഖങ്ങൾ മാത്രം കാണാൻ കഴിയുന്ന, പരസ്പരം പാര വയ്ക്കാത്ത ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി പരസ്പരം ഉറ്റവരുടെയും മുന്നിൽവെച്ച് നിഷ്കരുണം വെട്ടി നുറുക്കാത്ത മതഭ്രാന്തന്മാർ മദമിളകി നിരപരാധികളെ കുത്തിയമർതാത്ത എങ്ങും ശാന്തിയും സമാധാനവും നിറഞ്ഞ നാടാണ് ഈ കൊച്ചുകേരളം"

സർവ്വ ഐശ്വര്യത്തിന്റെയും കലവറയായ നമ്മുടെ നാടിന് ഇന്ന് ഒന്നാന്നായി തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ കാലം എടുത്ത് കാണിക്കുന്നത് വെറും അതിജീവനം മാത്രമല്ല ഒരു ജനതയും, അത്മവിശ്വാസത്തിന്റെ, കരുത്തിന്റെ, ആത്മസമർപ്പണത്തിന്റെ ജീവിതപാഠങ്ങളാണ്. ഇന്ന് നമ്മുടെ നാടിനെ ഗ്രസിക്കുകയും നമ്മെ ആരാങ്കാകുലരാക്കുകയും ചെയ്തു കൊണ്ടിരുന്നത് കോറോണ എന്ന മഹാമാരിയാണ്.

ലോകമെന്നാകെ ഇതിനെതിരെ ഇന്ന് പോരാടുകയാണ് 'കയ്യും മെയ്യും' മറന്ന് ഇന്ന് ഇതിനായി നിന്ന പ്രവർത്തകരാണ് തനിക്ക് താൻ മതിയെന്ന ചിന്ത നമ്മെ ഭരിക്കുമ്പോൾ എടുത്ത് പറയേണ്ടത് അവരുടെ സേവനത്തെ കുറിച്ച് തന്നെയാണ്.

ലോകാരോഗ്യ സംഘാടന തന്നെ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുപോലും വളരെ ലാഘവത്തോടെയാണ് പലരും കാണുന്നത്.ഇയിടെ പ്രധാനമന്ത്രി കോറോണ എന്ന വാക്കിന് പുതിയ ഒരു നിർവചനം കൊടുക്കുകയുണ്ടായി "കോയി റോഡ്പർ ന നികലേ " ഈ ചിന്തയാണ് നമ്മുടെ മനസ്സിലും ഉണ്ടാകേണ്ടതും എല്ലാവരുടെയും ജീവിതത്തെ പ്രതി സാമൂഹ്യാകലം പാലിക്കുക ഇന്ന് അകലം പാലിച്ചാൽ നമുക്ക് കുറച്ച് കാലം കൂടി ജീവിക്കാം.

ആരോഗ്യവും ആയുസ്സും സർവ്വ ഐശ്യര്യങ്ങളും നിറഞ്ഞ ആ പോയ കാലം നമ്മൾ തിരിച്ചു പിടിക്കും കാരണം ഇത് കേരളമാണ്. പ്രതിസന്ധികളെ അനുകൂല്യങ്ങളാക്കി മാറ്റാനുള്ള ഒരു ജനതയുടെ മനകരുത്താണിത്. നാളെ കേരളത്തിന്റെ ഈ അതിജീവന പാരമ്പര്യം സുവർണ്ണ ലിപികളിൽ എഴുതപെടും.

പോരാടാം ഒന്നിച്ച്, ഒരു മനസ്സോടെ നമ്മൾ അതിജീവിക്കും തീർച്ച.


Angel prince
8 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം