ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ കൊറോണ അഥവാ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ്

ചൈനയിൽ നിന്ന് കണ്ട് വന്ന കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ആരോഗ്യ മേഖലയിലേക്ക് കണ്ണോടിക്കുകയാണ്. എല്ലാവരും എന്ത് നടക്കും എന്ന ഭീതിയിലാണ്.നാൾക്കുനാൾ രോഗബാധിതരുടെ എണ്ണവും മരണവും കൂടുകയാണ്.എന്നിരുന്നാലും ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ആൾക്കൂട്ടങ്ങൾ ഉള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാം. പുറത്ത് പോയി വരുമ്പോൾ കൈകൾ വൃത്തിയായി കഴുകണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ജനങ്ങളുമായി സാമൂഹീക അകലം പാലിക്കണം. ഇനി എങ്ങനെയാണ് കോറോണ വൈറസ് ബാധിതരെ തിരിച്ചറിയുന്നതെന്ന് നോക്കാം പനി ചുമ തൊണ്ടവേദന ശ്വാസം മുട്ട് എന്നിവയുള്ളവർ എത്രയും വേഗം പരിശോധനക്ക് വിധേയമാവണം. കൂടാതെ വളർത്തു മൃഗങ്ങളുമായുള്ള ഇടപഴകൽ കുറക്കണം'

ഇറച്ചിയും മീനും കഴിക്കുന്നതിലൂടെ രോഗം പകരുമോ എന്നുള്ള സംശയം സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. എന്നാൽ ഇറച്ചിയുടെയും മീനിന്റെയും ഉപയോഗം കൊറോണ പകരാൻ കാരണമാവില്ല. ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നതാണ് സത്യം അതുകൊണ്ടു ആരോഗ്യ പ്രവർത്തകരുടെ നിർദേശം. പൂർണമായും അനുസരിക്കണം.

വൃത്തി ഒരു പരിധി വരെ ഇതിനൊരു പരിഹാരമാണ്.

വിജയലക്ഷമി
4 B ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ