ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/വൃത്തിയില്ലെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയില്ലെങ്കിൽ

സീതയും സിന്ധുവും കൂട്ടുകാരാണ്.ഒരിക്കൽ സീത മണ്ണും വെള്ളവും കൊണ്ടു കളിക്കുകയായിരുന്നു.അപ്പോൾ സിന്ധു അവളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു.വേഗം വന്നു കൈ കഴുകി എന്റെ ഒപ്പം വന്നു നല്ല കളി കളിക്കൂ.സീത അതൊന്നും ശ്രദ്ധിക്കാതെ മണ്ണു വാരി കളിച്ചുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു സീതയുടെ അമ്മ അവർക്ക് രണ്ടു പേർക്കും ഓരോ ഗ്ലാസ് നിറയെ പായസം കൊടുത്തു. മണ്ണിലുരുന്ന് തന്നെയാണ് സീത പായസം കുടിച്ചത്. പിന്നീട് സീത ചോറുണ്ടതും കൈ ശരിക്ക് വൃത്തിയാക്കാതെ തന്നെയായിരുന്നു. കളിയൊക്കെ കഴിഞ്ഞു സിന്ധു അവളുടെ വീട്ടിലേക്ക് പോയി.

രാത്രി കിടന്നുറങ്ങിയ സീത പിറ്റേന്ന് ഉയർന്നെഴുന്നേറ്റത് കടുത്ത പനിയോടെയും ചർദ്ധിയോടെയും ആയിരുന്നു. വീട്ടിലെ എല്ലാവർക്കും നല്ല വിഷമമായി. മരുന്ന് വാങ്ങാൻ അമ്മയാണവളെ കൊണ്ടു പോയത്. വിവരങ്ങൾ ഒക്കെ പറഞ്ഞു ഡോക്ടർ മരുന്നു കുറിക്കാൻ തുടങ്ങിയപ്പോഴാണ് സീതയുടെ അഴുക്കു പുരണ്ട നഖങ്ങൾ കണ്ടത്. വൃത്തിയില്ലാത്തതു കൊണ്ടാണ് അസുഖം വന്നതെന്ന് ഡോക്ടർ സീതയെ പറഞ്ഞു മനസ്സിലാക്കി . സിന്ധു പറഞ്ഞത് വളരെ ശരിയാണെന്ന് ബോധ്യമായ സീത അവളോട് സോറി പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയത്. തുടർന്നുള്ള ജീവിതത്തിൽ അവൾ വളരെയധികം വൃത്തി കാത്തുസൂക്ഷിച്ചു.

ഹാദിയ നിസ് വ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ