ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം.

ഇന്ന് നമ്മൾ, അല്ല ലോകം തന്നെ വളരെ പ്രതിരോധത്തിൽ ആണ്.എന്താണന്നല്ലേ ! കോവിഡ്‌ 19 വൈറസിനെതിരെ......

ഇത് നമ്മുടെ അവധിക്കാലമാണ്.എന്നാൽ നമ്മൾ ഈ അവധിക്കാലത്തെ കോവിഡ്‌ കാലം എന്നാണ് വിളിക്കുന്നത്. കോവിഡ്‌ 19 ഒരു വൈറസാണ്.കണ്ണുകൾകൊണ്ടു കാണാൻ സാധിക്കാത്ത ഒരു സൂക്ഷമജീവി. ഇന്ന് ഈ പകർച്ചവ്യാധി ലോകത്ത് ഒരു കാട്ടുതീ പോലെ ആളികത്തിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ഒരുപാട് മനുഷ്യ ജീവനുകൾ പൊലിഞ്ഞുകൊണ്ടേയിരിക്കുന്നു.ഒരുപാട് പേർ ദുരിതം അനുഭവിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കുക എന്നത് തന്നെയാണ്. അതിനായ് നമ്മുക്ക് ഒറ്റക്കെട്ടായ്‌ പ്രതിരോധിക്കാം,സഹകരിക്കാം,സഹായിക്കാം,പ്രാർത്ഥിക്കാം.ഈ പ്രതിരോധം വിജയം കാണട്ടെയെന്ന് ആത്മാർത്തമായി പ്രാർത്ഥിക്കാം. ഈ മഹാമാരിയെ അതിജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ..........

ശിഫാന തസ്‌നീം
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം