ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

രാമു ഒരു കർഷകനായിരുന്നു. ഗ്രാമത്തിലെ ഒരു ചെറിയ കുടിലിൽ സന്തോഷത്തോടെ ജീവിച്ചു. രാമുവിൻ്റെ വീടിനു ചുറ്റും മനോഹരമായ ഒരു തോട്ടമായിരുന്നു.നിറയെ പൂക്കളും പഴങ്ങളും പച്ചക്കറികളും നിറഞ്ഞ, കിളികൾ കലപില കൂട്ടി പാറിനടക്കുന്ന ഒരു തോട്ടം. മരങ്ങൾ നിറഞ്ഞതു കൊണ്ട് രാമുവിന്റെ വീട്ടിൽ ഇപ്പോഴും നല്ല കാറ്റും തണുപ്പുമായിരുന്നു.

അങ്ങനെയിരിക്കെ രാമുവിൻ്റെ ഭാര്യക്ക് ഒരു മോഹം. എല്ലാവരെയും പോലെ വലിയ ഒരു വീട് ഉണ്ടാക്കി അതിൽ താമസിക്കണം. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി രാമു വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും എല്ലാം മുറിച്ചുമാറ്റി അവിടെ വലിയ ഒരു വീട് പണിതു. അങ്ങനെ അവർ കുടിലിൽ നിന്ന് വലിയ വീട്ടിലേക്ക് താമസം മാറ്റി. പക്ഷെ, അവർ വിചാരിച്ച സുഖമൊന്നും ഉണ്ടായില്ല. കാരണം, മരങ്ങളും ചെടികളും പോയതോടെ കാറ്റും തണുപ്പും ഇല്ലാതായി. വീടിനകത്ത് പൊരിഞ്ഞ ചൂട് നിറഞ്ഞു. കിളികളും പാട്ടുമെല്ലാം എങ്ങോട്ടോ പോയി. വലിയ ഒരു വീട് മാത്രം ബാക്കിയായി. ഇനിയെന്ത് ചെയ്യും?

രാമുവിൻ്റെ ഭാര്യക്ക് തൻ്റെ തെറ്റ് മനസ്സിലായി. അവർ ഉടൻ തന്നെ വീടിനു പുറത്തിറങ്ങി ബാക്കിയുള്ള സ്ഥലത്ത് മരങ്ങളും ചെടികളും നാട്ടു പിടിപ്പിക്കാൻ തുടങ്ങി. കുറെ നാളുകൾ അവർ നന്നായി പരിശ്രമിച്ച്‌ പരിചരിച്ച്‌ ആ സ്ഥലം പഴയ തോട്ടം പോലെയാക്കി. പതിയെപ്പതിയെ കിളികളും പൂമ്പാറ്റകളും കാറ്റുമെല്ലാം തിരികെ വന്നു. വീട്ടിലും പറമ്പിലും തണുപ്പ് നിറഞ്ഞു. അങ്ങനെ അവർ ഏറെക്കാലം ആ തോട്ടത്തിനു നടുവിൽ സുഖമായി ജീവിച്ചു.

റയ ഫാത്തിമ സി.ബി
3 C ദാറുസ്സലാം എൽപി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ