ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ടീച്ചറമ്മ
ടീച്ചറമ്മ
'അമ്മ' എന്ന രണ്ടക്ഷരത്തിൻ്റെ വില നന്നായി അറിയുന്ന കേരളീയർക്ക് ലഭിച്ച മറ്റൊരമ്മയാണ് 'ടീച്ചറമ്മ!'. പതിവ് പോലെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് പത്രം നോക്കുമ്പോഴാണ് 'കോവിഡ് ' എന്ന വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അന്വേഷിച്ചു. അപ്പോഴാണ് ഇത് ചൈനയിൽ നിന്ന് ആരംഭിച്ച് ജാതി -മത ഭേദമില്ലാതെ, രാജ്യങ്ങളുടെ അതിരുകൾ മായ്ചുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു മഹാവ്യാധിയുടെ പേരാണ് എന്ന് മനസ്സിലായത്. വീടിനു പുറത്ത് നാട്ടുകാർ എല്ലാം പേടിയോടെ പറയുന്നത് ഈ മാരിക്ക് മരുന്നില്ല എന്നും എല്ലാവരും വൈകാതെ മരിച്ചുവീഴും എന്നുമാണ്. ഞാനും പേടിച്ചു. എന്നാൽ അപ്പോഴാണ് ആശ്വാസവുമായി നമ്മുടെ ആരോഗ്യമന്ത്രി ടീച്ചറമ്മ വന്നത്. ആ അമ്മയുടെ നേതൃത്വത്തിൽ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഒന്നായി പരിശ്രമിക്കുന്നത് കൊണ്ട് ഇന്ന് ഇപ്പോൾ നമുക്ക് ആശ്വാസമുണ്ട്. കൂടാതെ നമ്മൾ കുട്ടികളുടെ പ്രാർത്ഥനകൾക്ക് ദൈവം വേഗം ഉത്തരം തരും എന്ന പ്രതീക്ഷയുമുണ്ട്. കൊറോണശേഷമുള്ള ലോകം പഴയതിനേക്കാൾ നല്ലതാവാൻ നമുക്ക് ഒത്തോരുമിച്ച് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം