തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം

ലോകരാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ,കൊറോണ വൈറസ് ,ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിൻറെ ആരംഭം എന്ന് പറയപ്പെടുന്നു. 2019 ഡിസംബർ അവസാനത്തോടെ കണ്ടെത്തി. ഇപ്പോഴും ഓരോ ദിവസവും ഈ വൈറസ് മൂലം അനേകായിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ആദ്യം വ്യാപിക്കുന്ന വൈറസ് ആണിത്. മനുഷ്യർ അന്തരീക്ഷത്തെ മലിനമാകുമ്പോൾ (മൂക്കു ചീറ്റുക, തുമ്മുക, ചുമയ്ക്കുക) ഈ പ്രക്രിയകൾ വഴിയും അസുഖം ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും മറ്റൊരാളുടെ ശരീരത്തിലേക്ക് ഈ വൈറസ് വ്യാപിക്കുന്നു. ഇതിനിടയിൽ മറ്റൊരു പേര് കൂടി കിട്ടി കോവിഡ് 19. വ്യക്തി ശുചിത്വം ആണ് ഈ രോഗത്തിനുള്ള ഏക വഴി. ഇതുവരെയും ഈ ലോകത്തെ 100 ശതമാനവും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ ലോകരാജ്യങ്ങൾ ആരുംതന്നെ കണ്ടുപിടിച്ചിട്ടില്ല.

പല രാജ്യങ്ങളും ഈ രോഗത്തെ ചെറുക്കാനുള്ള മരുന്നിനു വേണ്ടി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് . അമേരിക്ക പോലുള്ള വൻകിട രാജ്യങ്ങൾ ഇതിനെ എതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുകയും ചില ആൾക്കാരിലേക്ക് ഇതിൻറെ ടെസ്റ്റ് ഡോസ് നൽകുകയും ചെയ്തിരിക്കുന്നു . ഇതിൽ എത്ര മാത്രം വിജയ സാധ്യതയുണ്ടെന്ന് ഇതിൻറെ റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ സാധ്യതയുള്ളൂ. ചുരുക്കത്തിൽ ഇതുവരെ മരുന്ന് കണ്ടു പിടിക്കാത്ത ഒരു വൈറസ് ആണിത്. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ -ഹാൻഡ് വാഷ് /സോപ്പോ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക , ഹസ്തദാനം നൽകാതിരിക്കുക , ആലിംഗനം ചെയ്യാതിരിക്കുക, യാത്രകൾ കഴിവതും ഒഴിവാക്കുക, ആശുപത്രിയിൽ പോകുമ്പോൾ ചുവരിലും ജനലുകളും സ്പർശിക്കാൻ ഇരിക്കുക, മാസ്ക് ധരിക്കുക, സാനി റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കുക, കണ്ണിലും മൂക്കിലും വായിലും കഴിവതും സ്പർശിക്കാതെ ഇരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണികൊണ്ട് മുഖം മറയ്ക്കുക, പോഷകാഹാരം ഭക്ഷിക്കുക തുടങ്ങിയയാണ്.

ഈ കൊറോ ണക്കാലത്ത് വീട്ടിൽ ഇരുന്ന് അനേകം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയും വീട്ടുവളപ്പിൽ കൃഷി നടത്താം, അടുക്കളയിൽ പാചക പരീക്ഷണം നടത്താം, അമ്മയെ സഹായിക്കാം. മൺമറഞ്ഞു പോയ നാടൻ കളികൾ കളിക്കാം. സാറ്റ് , ഗോലികളി, കുട്ടീംകോലും എന്നീ വിനോദ മാർഗ്ഗങ്ങൾ വീട്ടുകാർക്കൊപ്പം പങ്കെടുക്കാം. ഇതിനുപരിയായി മാതാപിതാക്കൾ, സഹോദരി സഹോദരന്മാർ എല്ലാവരും ഒത്തുകൂടി പഴയ കാര്യങ്ങൾ പങ്കു വെച്ച് കൊറോണക്കാലം നമുക്ക് ആഘോഷിക്കാം.

ശിൽപ അന്ന സാം
5 B തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം