തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/*മയിൽപ്പീലി*

Schoolwiki സംരംഭത്തിൽ നിന്ന്
*മയിൽപ്പീലി*

പക്ഷികളുടെ ശബ്ദം കേട്ടാണ് മീനു അന്ന് ഉറക്കമുണർന്നത്. നേരം വെളുത്തല്ലോ, ഇന്നെന്താ ആരും എന്നെ വിളിക്കാത്തെ. ഇന്ന് സ്കൂൾ ഇല്ലേ!. മീനു ക്ലോക്കിലേക്ക് നോക്കി സമയം 7 മണി കഴിഞ്ഞു. ഇന്ന് ഹർത്താലോ മറ്റോ ആയിരിക്കും മീനു എഴുന്നേറ്റ് ഇറയത്തേക്ക് പോയി. ചേച്ചി അവിടെയിരുന്ന് പത്രം വായിക്കുന്നുണ്ട്. അപ്പോൾ ഇന്ന് സ്കൂളില്ല,റോഡിലൂടെ വാഹനങ്ങൾ ഒന്നും പോകുന്നില്ല, അതാണ് പക്ഷികളുടെ ശബ്ദം കേട്ടുണർന്നത്. അടുക്കളയിൽ നിന്നു അമ്മയുടെ ശബ്ദമൊന്നും കേൾക്കുന്നില്ലലോ.വൈകി ഉണർന്നതിനു എന്നോട് ദേഷ്യപ്പെട്ടിരിക്കുകയാവും. മീനു അടുക്കളയിലേക്ക് പോയി. അമ്മേ... മീനു മെല്ലെ വിളിച്ചു. "മോളെണീറ്റോ", ആശ്വാസം അമ്മയ്ക്ക് ദേഷ്യമൊന്നുമില്ല. "ഇതെന്തു പറ്റി അമ്മേ എന്താ ആരും എന്നെ വിളിക്കാഞ്ഞത്!" "മോളെ.... സ്കൂൾ അടച്ചു." "ങേ..... സ്കൂളടച്ചോ.... പരീക്ഷയും വാര്ഷികാഘോഷവും കഴിയാതെ സ്കൂൾ അടക്കുകയോ!? അമ്മ തമാശ പറയുകയാണോ" "അല്ല മോളെ നമ്മുടെ നാട്ടിൽ ഒരു തരം രോഗം പടരുന്നു. നമുക്ക് രോഗം വരാതിരിക്കാൻ എല്ലാവരും അവരവരുടെ വീട്ടിലിരിക്കണം" 'അമ്മ പറഞ്ഞത് പകുതിയെ മീനു കേട്ടുള്ളൂ. മീനു അവളുടെ കൂട്ടുകാരി രാധുവിനെ കുറിച്ചോർത്തു,ഈശ്വര രാധുനെ ഇനി എങ്ങനെ കാണും, നാളെ കാണാമെന്ന് പറഞ്ഞു പിരിഞ്ഞതാണിന്നലെ, തന്റെ കയ്യിൽ മയിൽപ്പീലി ഉണ്ടെന്നും നാളെ കാണുമ്പോൾ തരാമെന്നും മീനു രാധുവിനോട് പറഞ്ഞിരുന്നു. പെട്ടന്ന് തന്നെ രാധുവിന്റെ വീട്ടിലേക്ക് പോകണം. കുറച്ചു വീടുകൾ കഴിഞ്ഞാണ് അവളുടെ വീട്. അവധി ദിവസങ്ങളിൽ മീനു രാധുവിന്റെ വീട്ടിൽ പോകും. രാധു മീനുവിന്റെ വീട്ടിലും വരും. "അമ്മേ ഞാൻ രാധുന്റെ വീട്ടിലേക്ക് പോകുകയ കേട്ടോ." "എങ്ങും പോവേണ്ട രോഗം പകരാതിരിക്കാൻ കുറച് ദിവസം ആരും എങ്ങോട്ടും പോകാരുതെന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ പറഞ്ഞത്." 'അമ്മ പറഞ്ഞത് കേട്ട് മീനുവിന് സങ്കടവും ദേഷ്യവും ഒക്കെ വന്നു. അവൾ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അവളുടെ ചേച്ചി ഓടി വന്നു.'അമ്മ ചേച്ചിയോട് കാര്യം പറഞ്ഞു."മോള് കരയണ്ടാട്ടോ ചേച്ചി മോളുടെ കൂടെ കളിക്കാമല്ലോ" ചേച്ചി അവളെ സമാധാനിപ്പിക്കാൻ നോക്കി. "ചേച്ചി വെറുതെ പറയുന്നതാ ,ചേച്ചിക്ക് കുറെ വായിക്കാനും പടിക്കാനുമൊക്കെയുണ്ട്‌... എനിക്കാരും കൂട്ടുണ്ടാവില്ല" മീനുവിന്റെ കരച്ചിൽ ഉച്ചത്തിലായി. അപ്പോഴാണ് മീനുവിന്റെ മുത്തശ്ശി അങ്ങോട്ട് വന്നത്."ദേ ഇപ്പൊ ഒരു പോലീസ് വണ്ടി പോയിരിക്കുന്നു. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെയൊക്കെ കണ്ടാൽ അവര് പിടിച്ചോണ്ട് പോകും,മുത്തശ്ശി മോൾക്ക് നല്ല നല്ല കഥയൊക്കെ പറഞ്ഞു തരാട്ടോ". മുത്തശ്ശി പറഞ്ഞത് കേട്ട് അവൾക്ക് കുറച്ചാശ്വാസമായി. മീനു മുത്തശ്ശിയുടെ കൂടെ പോയി "എന്തിനാ മുത്തശ്ശി മനുഷ്യനെ വിഷമിപ്പിക്കാൻ ആയിട്ട് ഓരോ രോഗങ്ങൾ വരുന്നേ". മീനു മുത്തശ്ശിയോട് ചോദിച്ചു? "ഓ ഇതൊക്കെ മനുഷ്യര് വരുത്തി വെക്കുന്നതല്ലേ? ഏഴു കരയും മഹാ സമുദ്രവുമൊക്കെ കടന്ന് വന്നിരിക്കുകയല്ലേ ഇത്തിരി കുഞ്ഞൻ അണു." മുത്തശ്ശിയുടെ കഥകൾ ഒക്കെ കേട്ട് അന്ന് സമയം പോയതറിഞ്ഞില്ല.അച്ഛൻ വരാൻ വൈകും കുറച്ചകലെയുള്ള കടയിലാണ് ജോലി. "ഓ അച്ഛൻ നേരത്തെ ആണല്ലോ?" ദൂരെ നിന്നും അച്ഛൻ വരുന്നത് അവൾ കണ്ടു. "അയ്യോ അത് അച്ഛനല്ലലോ" മൂക്കും വായയും ഒക്കെ തൂവാല കൊണ്ട് മൂഡിയിരിക്കുന്നു. കയ്യിൽ ഉറയിട്ടിരിക്കുന്നു. അവൾക്കാകെ പേടിയായി. "അച്ഛൻ തന്നെ". അവൾ ഓടി അച്ഛന്റടുതെത്തി "മാറി നിൽക്ക് മാറി നിൽക്ക്" എന്നും പറഞ്ഞു അച്ഛൻ പുറക് വശത്തേക്ക് പോയി. ഇതെന്തു പറ്റി.. മീനുവിന് സങ്കടമായി.അവൾ അവിടെ ഇരുന്നു. "മോളെ മീനു" എന്നു വിളിച്ചോണ്ട് അച്ഛൻ അവളെ ചേർത്തു പിടിച്ചു."അച്ഛന്റെ കുളിയൊക്കെ കഴിഞ്ഞിരിക്കുന്നു."ലോകത്താകെ ഒരു തരം രോഗം പടർന്നിരിക്കുന്നു. അതുകൊണ്ട് നമ്മൾ ശ്രദ്ധിച്ചേ പാട്ടു.എപ്പോഴും കൈയും കാലുമൊക്കെ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം,ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത്." അച്ഛൻ അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു. പിറ്റേ ദിവസം രാവിലെ തന്നെ അവളെഴുന്നേറ്റു. പത്രം വായിക്കാൻ തുടങ്ങി. " ങേ ഇതെന്താ എല്ലാവരും ചന്ദ്രനിലേക്ക് പോവ്വാണോ!." രോഗത്തെ പേടിച്ച് അതുപോലുള്ള വസ്ത്രം ധരിച്ച് കുറച്ചുപേർ... അവൾക്കാകെ പേടിയായി. പത്രവുമെടുത്ത് അവൾ അമ്മയുടെ അടുത്തേക്ക് പോയി."അമ്മേ നമുക്കും പോകാം ചന്ദ്രനിലേക്ക്" അമ്മക്ക് കാര്യം പിടികിട്ടിയില്ല. 'അമ്മ പത്രം വാങ്ങി നോക്കി,"ഓ ഇതാണോ കാര്യം, മോളെ അത് ഡോക്ടർമാരും നഴ്സമാരുമൊക്കെയാണ്,രോഗികളെ ശുശ്രൂഷിക്കുന്നവർ, ഊണും ഉറക്കാവുമില്ലാതെ കഷ്ടപ്പെടുകയാണവർ.. നമുക്കെല്ലാവർക്കും വേണ്ടി... ലോകത്തിന്റെ ദൈവങ്ങളാണവർ..." 'അമ്മ പറയുന്നത് കേട്ട് വലുതാവുമ്പോൾ തനിക്കും അങ്ങനെയുള്ള ഒരാളായിത്തീരമെന്നു അവളും മനസിൽ കരുതി വച്ചു. കഥകൾ കേട്ടും അടുക്കളയിൽ അമ്മയെ സഹായിച്ചും ചെടികൾക്ക് വെള്ളം നനച്ചും വീടു വൃത്തിയാക്കിയും കുറച്ച് ദിവസങ്ങൾ അങ്ങനെ കടന്നു പോയി.ഒരു ദിവസം രാവിലെ അച്ഛൻ പറയുന്നത് അവൾ കേട്ടു."എല്ലാവരും ഒറ്റക്കെട്ടായി നിന്നതു കൊണ്ട് ആ വലിയ രോഗത്തെ തുരത്തി ഓടിച്ചു എന്ന്. ഇനി എല്ലാവർക്കും പുറത്തൊക്കെ പോകാമെന്നും. അതു കെട്ടയുടനെ മീനു മയിൽപ്പീലിയുമെടുത്ത് രാധുവിന്റെ വീടിനു നേരെ ഓടുകയായിരുന്നു. പകുതിയായപ്പോൾ മീനു കണ്ടു ദേ രാധുവും തൻ്റെ നേരെ ഓടുകയാണ്. രണ്ടു പേരും അടുത്തെത്തി കെട്ടിപിടിച്ചു. അവരുടെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട്............. ‎ശുഭം

നിവേദ്യ കെ.
3 തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ