തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ഈ ദിനങ്ങളും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദിനങ്ങളും കടന്നു പോകും

അതിസങ്കീർണമായ ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നു പോവുകയാണ് നമ്മുടെ ലോകം. ദൈവത്തിൻ്റെ സ്വന്തം നാടായ കൊച്ചു കേരളവും ഈ വെല്ലുവിളിയിൽ ആടിയുലയുകയാണ്. കോ വിഡ് 19 അഥവാ കൊറോണ വൈറസ് എന്നറിയപ്പെടുന്ന അതിഭീകരമായ 'ഒരു വൈറസ് രോഗമാണ് യമ ദേവൻ്റ രൂപത്തിൽ ലോകമെമ്പാടും മരണത്തിൻ്റെ ശംഖൊലി മുഴക്കുന്നത്. സർവ്വ ഗ്രഹങ്ങളെ പോലും കൈയിൽ വെച്ച് അമ്മാനമാടുന്ന മനുഷ്യന് ഈ ഒരു വൈറസ് രോഗത്തിൻ്റെ മുൻപിൽ ഹൃദയമിടിപ്പു പോലും നിന്നുപോവുകയാണ്. അമേരിക്കയടക്കമുള്ള വികസിത സമ്പന്നരാഷ്ട്രങ്ങൾ പോലും ഈ മഹാമാരിക്കു മുന്നിൽ മുട്ടുവിറച്ച് വിറങ്ങലിച്ച് നിൽക്കുന്നു. നക്ഷത്ര ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ മത്സരിക്കുന്ന ഈ സമ്പന്ന രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംവിധാനം വളരെ പരിതാപകരമാണെന്ന ഒരു നഗ്ന സത്യവും ഈ സന്ദർഭത്തിൽ നമ്മൾ ഞെട്ടലോടെ മനസ്സിലാക്കുന്നു. ഇവിടെയാണ് നമ്മൾ നമ്മുടെ കൊച്ചു കേരളത്തിൻ്റെ കഴിവ് മനസ്സിലാക്കേണ്ടത്.സമ്പത്തിൻ്റെ കാര്യത്തിൽ പോയിട്ട് വിസ്ത്രി തി യു ടെ കാര്യത്തിൽ പോലും വികസിത രാജ്യങ്ങളുടെ ഏഴു കലത്ത് എത്താത്ത നമ്മുടെ കേരളം ആരോഗ്യരംഗത്ത് വിജയക്കൊടി പാറിച്ച് അനുദിനം മുന്നോട്ട് കുതിക്കുകയാണ്. അതിസൂക്ഷ്മതയോടെ സുരക്ഷാ മുന്നൊരുക്കങ്ങളോടെ ശാന്തമായും ധീരമായും ഡോക്ടർമാരും ഫേളാറൻസ് നൈറ്റിംഗേളായ ഭൂമിയിലെ മാലാഖമാരായ നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കൊറോണ വൈറസിൻ്റെ നീരാളിക്കരങ്ങളിൽ നിന്നും നമ്മുടെ കേരളത്തെ മോചിപ്പിക്കുകയാണ്. രണ്ട് വർഷം മുൻപ് ഇതുപോലൊരു പരീക്ഷണ ഘട്ടം നമ്മുടെ കേരളം നേരിട്ടിരുന്നു' (നിപ). അതിനെതിരെ പൊരുതുന്നതിനിടയിൽ നമ്മുടെ ഒരു മാലാഖ മരണത്തിനു കീഴടങ്ങിയ ദിനം ഇന്നും മലയാളിയുടെ മനസ്സിൽ ഒരു തീരാനൊമ്പരമാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വയം സൈനികരായി രോഗമെന്ന ശത്രു വിന് മുന്നിൽ സധൈര്യം കീഴടങ്ങിയ ഇതു പോലുള്ള ആരോഗ്യ പ്രവർത്തകർ ഉള്ളിടത്തോളം കാലം നമ്മുടെ കേരളം തോൽക്കില്ല. കൊറോണയ്ക്ക് മുൻപിൽ ഏതൊരു ജനതയെ പോലെ കേരളവും പകച്ച് നിന്ന് പോയ ദിനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ നമുക്ക് മുന്നിൽ അനുഭവങ്ങൾ ഏറെയുണ്ടായിരുന്നു.മഹാമാരിയെ തുരത്തിയോടിച്ച അനുഭവങ്ങൾ ആ അനുഭവങ്ങളെ മാതൃകയാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് കേളത്തിലെ കൊറോണ മത്തം വെറും 3 പേരിൽ ഒതുക്കി നിർത്താൻ നമുക്ക് ഇപ്പോഴും കഴിയുന്നത്. ഇറ്റലി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത സമ്പന്ന രാജ്യങ്ങൾ അവരുടെ പൗരൻമാരുടെ മൃതദേഹക്കൂമ്പാരങ്ങൾ സംസ്കരിക്കേണ്ട സാവകാശം പോലും കിട്ടാതെ നെട്ടോട്ടം ഓടുമ്പോൾ തലയുയർത്തിപ്പിടിച്ചു തന്നെ നിൽക്കുകയാണ് കേരളം. നമ്മുടെ എത്രയോ മലയാളികൾ വിദേശ രാജ്യങ്ങളിൽ വെച്ച് അതിദാരുണമായ കൊറോണയുടെ വലയിൽ അകപ്പെടുമ്പോൾ ഹൃദയം നുറുങ്ങുകയാണ് നമ്മുടെ ജനതയ്ക്ക്. എന്നാൽ ഇന്നുവരെ നമ്മുടെ കേരളത്തിൽ ഒരു വിദേശ പൗരനെ പോലും കെ റോണയ്ക്ക് കൊടുക്കാതെ കാത്തുരക്ഷിക്കുവാൻ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.

\
ഷെർവിൻ രജീഷ്
3 തൊടിക്കളം ജി.എൽ.പി.എസ്.
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം