Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ രോഗപ്രതിരോധത്തിലേക്ക്
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതിക്ക് നേരെയുള്ള മനുഷ്യന്റെ ആക്രമണം അനുദിനം തുടരുകയാണ്. പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ഓർക്കാൻ നാം എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ടല്ലോ. കേവലം ആ ഒരു ദിവസം മാത്രം പരിസ്ഥിതിയെ കുറിച്ച് ബോധവാന്മാരായാൽ പോരാ. എപ്പോഴും പരിസ്ഥിതിയെകുറിച്ച ബോധവാന്മാരായിരിക്കണം. പരിസ്ഥിതിയുടെ സംരക്ഷണക്കുറവും പരിസരശുചിത്വമില്ലായ്മയൊക്കെ നമുക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
നമുക്കറിയാം ഇന്ന് കൂടുതൽ ആളുകളും നഗരങ്ങളിൽ ആണ് താമസിക്കുന്നത് ഇത് പലതരത്തിലുള്ള ശുചീകരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. ശുചീകരണമില്ലായ്മ മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്ന ഒരു സ്ഥിതിയിലാണ് നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് നമുക്കെല്ലാവർക്കുമറിയാം. കൊറോണ (കോവിഡ് 19 ) എന്നറിയപ്പെടുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാവരും ഇപ്പോൾ. ഇങ്ങനെയുള്ള പാർച്ചവ്യാധികളെ തുടച്ചുനീക്കണമെങ്കിൽ നമുക്ക് ശുചിത്വം കൂടിയേ തീരൂ. വ്യക്തിശുചിത്വം, പരിസര ശുചിത്വം, സ്മൂഹിക ശുചിത്വം എന്നിവ പാലിച്ചുകൊണ്ട് നമുക്ക് ഇങ്ങനെയുള്ള പകർച്ചവ്യാധികൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും. കൂടാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണവും പതിവായി കഴിക്കാൻ ശ്രമിക്കണം.
നാം ശുചിത്വത്തിൽ അലംഭാവം കാണിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരിക നാം തന്നെ ആയിരിക്കും. രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുകയാണല്ലോ. അതുകൊണ്ടു തന്നെ നമുക്ക് ശുചിത്വമുള്ളവരായിക്കൊണ്ട് എല്ലാവിധരോഗങ്ങളെയും പകർച്ചവ്യാധികളെയും ഒറ്റക്കെട്ടായിക്കൊണ്ട് പ്രതിരോധിക്കാൻ കഴിയണം. എല്ലാവിധപകർച്ചവ്യാധികളെയും നമുക്ക് ശുചിത്വത്തിലൂടെയും കൂട്ടായ്മയിലൂടെയും പ്രതിരോധിക്കാൻ കഴിയട്ടെ.
സഹല ഷെറിൻ
|
നാലാം ക്ലാസ് തെക്കുമ്മുറി എൽ പി പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|