ഗണിത ജീവിതം

പരിസ്ഥിതി മറന്ന് പെരുമാറിയാൽ
പലതും മറവിയുടെ ഓർമപ്പെടുത്തലാവും
ശുചിത്വം വാക്കുകളിൽ മാത്രം ഒതുങ്ങിക്കൂടാ
എഴുത്തിലെ മഷി തീരുവോളം പോരാ
രോഗ പ്രതിരോധം നേടിയാലും നമ്മളെ
നമ്മളായി കാണണമെങ്കിൽ മാറുന്ന പരിസ്ഥിതിയെ
മാറ്റമില്ലാത്ത ശുചിത്വ ബോധം പ്രവൃത്തിയാൽ ആരോഗ്യ പൂർണമാക്കിയിടാം ഓരോരുത്തരും
ചേരി ആയാലും കൊട്ടാരമായാലും
ഉള്ളവനും ഇല്ലാത്തവനും മഹാമാരിക്ക് തുടിക്കുന്ന ജീവൻ ഒന്നുപോലെ
ഒരുപോലെ സ്പന്ദനം നിൽക്കുവോളം മഹാമാരി താണ്ഡവം കൂട്ടലായി കിഴിക്കലായി
ഗുണനമായി വായുവിലൂടെ വെള്ളത്തിലൂടെ
സ്പർശനത്തിലും സൂക്ഷ്മാണു ജീവിയായി നിന്നിൽ നിന്നും നിന്നിലേക്കും ആളിപ്പടരുന്നു പരസ്പര പൂരകമായി പ്രകൃതിയുടെ കണക്ക് തുല്യമാക്കാൻ
എങ്കിലും തളച്ചീടുമീ വിപത്തിനെ നമ്മൾ

ഷേവാഗ് ബാബു. സി.വി.
7 ബി തൃച്ചംബരം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത