ലോകം മുഴുവൻ വിറപ്പിക്കാനായി
വുഹാനിലാദ്യം വന്നു
നമ്മൾക്കാർക്കും വരില്ലെന്നോർത്ത്
നാം കൂളായിട്ടങ്ങു നിന്നു
അങ്ങനിരിക്കെ പെട്ടെന്നറിഞ്ഞു
കലിപ്പിലോനിങ്ങു പോന്നു
കേട്ടപാടെ ടീച്ചറമ്മ പ്രതിരോധമങ്ങു തുടങ്ങി
എല്ലാത്തിനേയും മാസ്കിടീച്ച് ക്വാറന്റൈനിലാക്കി
നാട്ടുകാരെല്ലാം ബേജാറായി
കൈ കഴുകാൻ തുടങ്ങി
സോപ്പും സാനിറ്റൈസറുമെല്ലാം
സ്റ്റോക്ക് ചെയ്യലായി
പെട്ടെന്നൊരുനാൾ മോദിജി വന്ന്
ഇന്ത്യ താഴിട്ടങ്ങു പൂട്ടി
പ്രാർത്ഥനയോടെ എല്ലാവരും
വീട്ടിലിരിപ്പായി.. അങ്ങനെ വീട്ടിലിരിപ്പായി