തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കാട്ടിലെ ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ ചങ്ങാതിമാർ

കിങ്ങിണി കാട്ടിൽ ഒരു ദിവസം ഒരു ആന പുഴ വക്കത്തു നിന്ന് വെള്ളം കുടിക്കുകയായിരുന്നു. വേനൽക്കാലം ആയതുകൊണ്ട് പുഴയിൽ വെള്ളം കുറവായിരുന്നു. ചൂട് സഹിക്കാൻ പറ്റാെതെ ആനക്കുട്ടൻ വെള്ളം നന്നായി കുടിച്ചു. അപ്പോഴാണ് അതുവഴി മിട്ടുമുയൽ വന്നത്. ആനക്കുട്ടനെ കണ്ടതും മിട്ടുമുയൽ അടുത്തേക്ക് ഓടി ചെന്നു. "ആനക്കുട്ടാ.. ആനക്കുട്ടാ.." മിട്ടു മുയൽ വിളിച്ചു ആനക്കുട്ടൻ തിരിഞ്ഞു നോക്കി. "എന്താ എന്റെ ചങ്ങാതി? എന്തുപറ്റി? നീ നന്നായി കിതയ്ക്കുന്നുണ്ടല്ലോ." "അതേയ് ആനക്കുട്ടാ നീയറിഞ്ഞോ ഇപ്പോ നാട്ടിൽ ഒരു വലിയ അസുഖം പിടിപെട്ടിടുണ്ട്.മനുഷ്യർകിടയിൽ രോഗം പടർന്നു പിടികുകയാണ്. ചിലപ്പോൾ അത് നമ്മുടെ കാട്ടിലേക്കും പടർന്നു വരാൻ സാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്." "അയ്യോ ! മിട്ടു ഇനി നമ്മൾ എന്തു ചെയ്യും? അത് എന്തു അസുഖം ആണ് മിട്ടു ?" ആശങ്കയോടെ ആനക്കുട്ടൻ ചോദിച്ചു. "പേടിക്കണ്ട ആനക്കുട്ടാ.. "കൊറോണ" എന്നാണ് ആ അസുഖത്തിന്റെ പേര്. പക്ഷെ രോഗം പടർന്നു പിടിക്കാതിരിക്കാൻ ഒരു സൂത്രം ഉണ്ടത്രേ, തുണി ഉപയോഗിച്ച് മൂക്കും വായയും കവർ ചെയുക. അതുപോലെ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക." ഇത്രയും കേട്ടപ്പോൾ ആനക്കുട്ടന്റെ പേടിയൊക്കെ പോയി. എന്നിട്ട് പറഞ്ഞു "വാ മിട്ടു നമുക്ക് ഇപ്പോൾ തന്നെ എല്ലാവരെയും വിവരം അറിയികണം." "അതുമാത്രം പോരാ ആനക്കുട്ടാ നമുക്ക് ഇനി കുറച്ചു ദിവസത്തേക്ക് പുറത്തേക്കു പോവുകയും വേണ്ട വീട്ടിനുള്ളിൽ തന്നെ കഴിയാം. മാസ്ക് ധരിക്കാം. കൈകൾ വൃത്തിയായി സോപ്പ് കൊണ്ട് കഴുകി മാത്രമേ ഭക്ഷണം കഴിക്കാനും, കണ്ണിലോ മുഖത്തോ തൊടാനും മറ്റും പാടുള്ളു." "ശരി മിട്ടു. മിട്ടു പറഞ്ഞതൊക്കെ എനിക്ക് മനസിലായി."

അങ്ങനെ രണ്ടുപേരും അവരുടെ ചങ്ങാതിമാരെ അറിയിക്കുവാൻ കാട്ടിനുള്ളിലേക്കു പോയി.

ശിവദ സതീഷ്.കെ
2 എ തൃച്ചംബരം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ