തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ അഹങ്കാരം
ഹായ് ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന ഒരു ഓമന പേര് കൂടി ഉണ്ട്. ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാണ്. എന്റെ റോൾ മോഡൽ ഒരു കാലത്തെ വസൂരി ആയിരുന്നു. എന്റെ ലക്ഷ്യം മനുഷ്യരാശിയെ തന്നെ തകർക്കുക, എല്ലാവർക്കും ഞാൻ ആരാണെന്നു മനസിലാക്കി കൊടുക്കുക. ഇതിനായി ഞാൻ ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുകയാണ്. ഇപ്പൊ ഒരു വിധം എല്ലാവർക്കും ഞാൻ ആരാണെന്ന് അറിയാം. ഒരുപാട് പേരുടെ ജീവൻ ഞാൻ കവർന്നു.ലോകം മുഴുവൻ ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. എന്റെ ശക്തി ഇപ്പൊ എല്ലാവർക്കും മനസിലായി കാണും. എന്റെ തേരോട്ടം ഞാൻ തുടരും. എന്നെ തുരത്താൻ വേണ്ടി "ബ്രേക്ക്‌ ദി ചെയിൻ ","കൈ കഴുകൂ ",തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്തതായി മനസിലാക്കുന്നു. പക്ഷെ അത് കൊണ്ട് എന്നെ തുരത്താൻ നോക്കണ്ട. ഞാൻ ശക്തമായി തിരിച്ചു വരും. 
       കൊറോണയുടെ ഈ അഹങ്കാരം തീർക്കാൻ പരിസരം ശുചീകരിച്ചും നമ്മൾക്ക് ഈ മഹാമാരിയെ തുരത്താം.
സിയ സഞ്ജീവ്
5 ബി തൃച്ചംബരം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ