തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിയുടെ ഓർമ്മകൽ

"എന്താ പാത്തൂ നീയിന്ന് വൈകിയേ .... എന്നും നീയല്ലേ നേരത്തെ വരാറ് ?" മുത്തശ്ശി ചോദിച്ചു. "അതേ എനിക്ക് വയറ് വേദനയാ,,, ഉച്ചക്ക് ചോറ് തിന്നപ്പം തൊടങ്ങിയതാ,,," പാത്തുമ്മ പറഞ്ഞു. എന്നും വൈകുന്നേരം കുട്ടികളുടെ ഒരു കൂട്ട മുണ്ട് മുത്തശ്ശിയുടെ കൂടെ,,, അവരാണ് കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് എല്ലാരും പറയുക,,, ഏത് വികൃതിയും മുത്തശ്ശിയുടെ മുന്നിലെത്തിയാൽ അനുസരണക്കാരനായി മാറും,, വയറു വേദനയോ,,,, എന്തെങ്കിലും വേണ്ടാത്ത എടുത്തു കഴിച്ചോ? "അവർ പാത്തുവിൻ്റെ വയർ മെല്ലെ തൊട്ടു നോക്കി" കഥ പറയൂ മുത്തശ്ശി കുട്ടികൾ ചുറ്റിപ്പറ്റി ഇരുന്ന് ആർത്ത് വിളിച്ചു. അപ്പൊണ് മുത്തശ്ശി അവളുടെ വിരലുകൾ ശ്രദ്ധിച്ചത് "ആയി, ആയി,,, ആയി,,, മുത്തശ്ശി മുക്കിൽ വിരൾ വെച്ചു,,, ഇതെന്താ ഇത്?" "എനിക്ക് നഖം നീട്ടി മൈലാഞ്ചി ഇടുന്നതാ ഇഷ്ടം.." നാണത്തോടെ പാത്തുമ്മ പറഞ്ഞു, , "മൈലാഞ്ചി ഒക്കെ നല്ല തന്നെ. പക്ഷേ കുട്ട്യോൾ ഇങ്ങനെ നീട്ടിയാൽ വയറു വേദന പറന്നു വരും.... കുട്ട്യോളേ,,,,ഇന്ന് കഥയില്ല കാര്യം പറയാം എന്താ? ഇങ്ങനെ നഖം നീട്ടിയാൽ എന്താ ഉണ്ടാ വ്യാന്നറിയോ?" "അറിയാം മുത്തശ്ശി മണ്ണും ചളീം നിറയും" ഉണ്ണി പറഞ്ഞു "എന്നാലേ അതും മണ്ണും ചളിയും മാത്രല്ല,, കോടിക്കണക്കിന് ജീവികളാ പാത്തുൻ്റെ നഖത്തിനടിയിൽ പാർക്കുന്നത്. വാടക കൊടുക്കാതെ,,,, വിരകളും കൃമികളും എല്ലാം കാണും,, ഓരോ ഉരുള തിന്നുമ്പോഴും അവയും വയറ്റിലേക്ക്,,,," മുത്തശ്ശി പറഞ്ഞു നിർത്തി,, പാത്തുവിൻ്റെ കണ്ണുകൾ നിറഞ്ഞുനിന്നു... "എൻ്റെ കുടൽ നിറയെ വിരകളാവുമോ മുത്തശ്ശീ,,,," "ശ്രദ്ധിച്ചില്ലേൽ ഉണ്ടാവും 'മോളേ,,, അതിനെല്ലേ കക്കൂസിൽ പോയി വന്നാൽ കൈ നല്ലവണ്ണം കഴുകാൻ പഠിപ്പിക്കുന്നത് അതും സോപ്പിട്ട് തന്നെ വേണം" മുത്തശ്ശി കൂട്ടിചേർത്തു "സോപ്പ് കൊറോണയെ വരെ കൊല്ലും ,,," അപ്പു. അറിവ് പുറത്തേക്ക് വിട്ടു "പാത്തു. പോയി നഖം നല്ലോണം വെട്ടി വാ,,, കുളിച്ച് സുന്ദരിയായാൽ പോരാ നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കുകയും വേണം,, ഇതൊന്നും മാഷന്മാർ പഠിപിക്കാറില്ലേ,,," "ഉണ്ട്,, മുത്തശ്ശി,,,, അവൾക്ക് മടിയായിട്ടാ,,," കുട്ടികൾ കൂട്ടമായി പറഞ്ഞു,, "വല്ലാത്ത മടിയേ,,, വ്യക്തി ശുചിത്വമില്ലാഞ്ഞാ ഏതു രോഗാ വരാത്തേ,,,, നല്ല ശീലമില്ലേൽ ഏതു കൊറോണയും നാട്ടിൽ പടരും," പാത്തു. അതു കേട്ട ഉടൻ ഓടിപ്പോയി,,, "ഞാനിപ്പം വരാം,,, കഥ പറയല്ലേ" .... പാത്തു വിളിച്ചു പറഞ്ഞു "ഇന്ന് കഥയില്ല,, നമുക്ക് പാടം വരെ ഒന്ന് പോയാലേ,,, മെല്ലെ നടന്ന്,," പറഞ്ഞു തീരുന്നതിൻ മുമ്പ് കുട്ടികൾ തുള്ളിച്ചാടി "ആരും ഓടി എവിടേം ചെന്ന് വീഴരുത് കെട്ടോ,,," മുത്തശ്ശി ഓർമ്മിപിച്ചു "നമുക്ക് ജാനകി കുട്ടീട്ടെ വീട് വഴി പോയാലോ? മുന്നു നാല് ദിവസായല്ലേ കണ്ടിട്ട്",ഉണ്ണി പറഞ്ഞു "അതിനെന്താ അതു വഴി പോകാലോ... പക്ഷേ തോടിലൊന്നും ആരും വീഴരുത്..." മുത്തശ്ശി ഓർമ്മിപ്പിച്ചു. "ഇതെന്താ,,ഇവിടാരും താമസമില്ലേ" മുത്തശി മൂക്കിൽ വിരൾ വെച്ചു, "ജാനകി കുട്ടി" ...കുട്ടികൾ ആർത്തു വിളിച്ചു,, ഞാനിവിടുണ്ട് ജാനകി ജനൽ വഴി കൈമാടി വിളിച്ചു ."എനിക്ക് പനിയാണ്,,,, ഇങ്ങോട്ട് വരണ്ട" "ഇവിടാകെ കൊതു കാണല്ലോ,, മോളേ,,, ഈ വെള്ളക്കെട്ട് എന്താ മണ്ണിടാഞ്ഞത്? അതല്ലേ കൊതുകിനിത്ര വളം,, കുട്ടോളേ.. ഇന്നിനി പാടത്ത് പോണ്ടനമുക്കിവിടെ വൃത്തിയാക്കാം" "അച്ഛനുമമ്മയും പണിക്ക് പോയി വന്നില്ല മുത്തശ്ശി ,,," ജാനകി കുട്ടി സങ്കടപെട്ടു "സാരമില്ല അപ്പു അനാവശ്യമായ കടലാസ് കഷണമൊക്കെ എടുത്ത് കത്തിക്കണം മുറ്റമടിക്കുന്ന ചൂല് എവിടെ മോളേ,,?" കുട്ടികളും മുത്തശ്ശിയും ചേർന്ന് ആ പരിസരം വേഗം ശുചിയാക്കി അപ്പോഴേക്കും പാത്തുവും അവിടെയെത്തി മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു "കുളിച്ച് സുന്ദരിയായാൽ മാത്രം പോരാ നന്മുടെ പരിസരവും വൃത്തിയാക്കണം ഇതെപ്പോഴും ഓർമ്മ വേണം ഉണ്ണി നിൻറെ അനിയത്തി എവിടെ കാണുന്നില്ലല്ലോ" "അമ്മ അവളെയും കൊണ്ട് കുത്തിവെപ്പിന് പോയതാ പക്ഷേ അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തന്നെ ഓടി അവൾക്കു പേടിയാണ്". "അതെന്തിനാ ഉണ്ണി പേടിക്കുന്നത് ?വലിയ മഹാരോഗങ്ങൾ നമ്മൾ പിടിച്ചു കെട്ടിയത് കുത്തിവെപ്പ് വഴിയല്ലേ? മുത്തശ്ശിയുടെ കുട്ടിക്കാലത്ത് എത്രയെത്ര ആളുകളാ വസൂരി വന്നു മരിച്ചത് നിങ്ങളെപ്പോലെ ഞാനും പേടിച്ചു ഒളിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് വഴിയല്ലേ നമ്മുടെ നാട്ടിൽ നിന്നും പലവിധ രോഗങ്ങൾ ഇല്ലാതായത് മോളോട് പറയണം നാളെത്തന്നെ തന്നെ പോയി കുത്തിവെപ്പ് എടുക്കാൻ മുത്തശ്ശി പറഞ്ഞെന്ന് ചികിത്സ പോലെ തന്നെ പ്രധാനമാണ് പ്രതിരോധം നാളെ കുത്തി വെപ്പ് എടുത്ത് വന്നാലേ നാളെ മുത്തശ്ശി കഥ പറയുന്നു. പാത്തുവിനെ നോക്കിയേ .... നഖം മുറിച്ചപ്പോൾ അവളുടെ പകുതി അസുഖം മാറി അല്ലേ പാത്തു" പാത്തു നാണത്തോടെ ചിരിച്ചു .

നിഹാരിക സി പ്രമോദ്
5 A തൃക്കണ്ണാപുരം വെസ്റ്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ