കൊവിഡ് 19നാട്ടിലെത്തിയതോടെ
മാനുഷ്യരെല്ലാരും വീട്ടിൽ തന്നെ.
വീട്ടീലിരുന്നതു കൊണ്ടുതന്നെ
റോഡിലപകടം ഒന്നുമില്ല.
ലോകം നടുങ്ങുന്ന കോവിഡിനാൽ
നിന്നെ നിയന്ത്രിക്കും നമ്മളൊന്നായ്.
വേണ്ടനീ നിന്നുടെ താണ്ഡവങ്ങൾ
നിന്നെ നീക്കീടുമീ നമ്മൾ തന്നെ.
പൊരുതുവാൻ നമ്മളൊന്നായ് കൂടെയുണ്ട്
പ്രതിവിധി നമ്മുടെ കൂടെയുണ്ട്.
ഇടയ്ക്കിടെ സോപ്പിട്ട് കഴുകണേ കൈകളും
കണ്ണും മൂക്കും സ്പർശിക്കരുതേ.
ആശങ്കയൊട്ടുമേ ഞങ്ങൾക്കില്ല
ജാഗ്രതയൊന്നൊന്നും കൂടെയുണ്ട്.
ഒരുമയോടെ നിന്ന് തുരത്തീടാം നമ്മൾക്ക്
കോവിഡ് വിപത്തിനെ തോൽപ്പിച്ചീടാം.