തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Activities/സ്കൂൾ ശാസ്ത്ര, പ്രവർത്തി പരിചയ, സാമൂഹ്യശാസ്ത്ര മേള

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിൽ എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യയന വർഷം കൂടിയാണ് 2018. സബ്ബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ നടത്തിയത്. ഇന്ത്യയിലെ മികച്ച പ്രതിഭകൾക്ക് മാത്രം പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിത പ്രൊജക്ട് വിഭാഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് ഈ വിദ്യാലത്തിലെ ഭഗീരഥ് സ്വരാജ് എന്ന മിടുക്കനാണ്. സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പച്ചക്കറി പഴവർഗ്ഗ സംസ്കരണ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യർത്ഥിനിയായ കൃഷ്ണപ്രിയ. കെ, എ ഗ്രേഡും, വർണ്ണക്കടലാസ് പൂക്കൾ നിർമ്മാണ വിഭാഗത്തിൽ ഏഴാം ക്ലാസിലെ കൃഷ്ണപ്രിയ പി കെ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും നേടുകയുണ്ടായി. സംസ്ഥാന ഐ.ടി മേളയിൽ വെബ്ബ് പേജ് നിർമ്മാണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവസൂര്യ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും, മൾട്ടിമീഡിയ പ്രസന്റേഷനിൽ ദേവകിരൺ എ ഗ്രേഡും നേടുകയുണ്ടായി.


ശാസ്ത്രമേള വിജയികൾ
ശാസ്ത്രമേള വിജയികൾ





സ്കൂൾതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളയുടെ ചിത്രങ്ങൾ