തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ ഗണിതമേളിൽ ശ്രദ്ധേയമായ വിജങ്ങൾ കൈവരിച്ച തിരുവങ്ങൂർ ഹൈസ്കൂളിൽ ഗണിത ക്ലബ്ബ് രൂപികരിച്ച് വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കി വരുന്നു.
2017-18 അധ്യയന വർഷത്തിൽ മാസ്റ്റർ ഭഗീരഥ് സ്വരാജ് സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടുകയും ഇന്ത്യയിലെ മികച്ച പ്രതിഭകൾക്ക് മാത്രം പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിത പ്രൊജക്ട് വിഭാഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. .

പഠനം ഹൃദ്യമായ അനുഭവമാക്കുന്നതിന് ക്ലാസ് മുറിയിലെ പരിമിതികൾ മറികടന്ന് ഒരോ കുട്ടിയിലും അറിവും കഴിവും ഭാവനയും യുക്തിചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കാൻ ഗണിത ക്ലബ് നേതൃത്വം നൽകുന്ന 360 ഡിഗ്രി എന്ന പദ്ധതി വിദ്യാഭ്യാസരംഗത്ത് കോഴിക്കോട് ജില്ലയിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന ഒരു പദ്ധതിയാണ്.