താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/നല്ല ചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ചങ്ങാത്തം

കിച്ചുവിന്റെ വീട്ടിലെ പൂച്ച കുട്ടിയായിരുന്നു അപ്പു. വീട്ടിലെ പൊന്നോമനയായിരുന്നു അവൻ . ഒരു ദിവസം അവരുടെ വീട്ടിൽ മറ്റൊരു പൂച്ചയെത്തി. തടിമാടനായിരുന്നു അവൻ . അപ്പു അവനുമായി ചങ്ങാത്തത്തിലായി. അപ്പോൾ വീട്ടുകാർ അപ്പുവിനോട് പറഞ്ഞു " അപ്പൂ അവനുമായി കൂട്ടുകൂടുന്നത് അപകടമാണ്". പക്ഷേ അപ്പു അതൊന്നും കേട്ടില്ല തടിയൻ പൂച്ച ഒരു കള്ള പൂച്ചയായിരുന്നു. അപ്പുവിന്റെ സഹായത്തോടെ അവൻ വീട്ടിൽ നിന്നും പലതും കട്ടു തിന്നു. "അപ്പൂ ആരും കാണാതെ കാണുന്നതൊക്കെ തിന്നോണം എങ്കിലേ എന്നെപ്പോലെ തടിയനാകൂ". അങ്ങനെ ഒരു ദിവസം കിച്ചുവിന്റെ അമ്മ പാലുകാച്ചിവച്ചിട്ട് അടുത്ത മുറിയി ലേക്ക് പോയി. "ഹി: ഹി . വേഗം ചെന്ന് പാല് കട്ടു കുടിക്കാം " . അപ്പു ചെന്ന് പാൽ പാത്രത്തിൽ തലയിട്ടു ചൂടു പാലല്ലേ? അവന്റെ മുഖവും നാക്കും പൊള്ളി. അതോടെ അപ്പു തടിയൻ പൂച്ചയുമായുള്ള കൂട്ട് വിട്ട് നല്ലവനായി

അഷ്ടമി.ട
II A താജ് എൽ പി എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ