താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ കരുത്ത്
അതിജീവനത്തിൻ്റെ കരുത്ത്
എൻറെ പേര് ആർഷ എസ് നായർ. ഞാൻ താജ് എൽപി സ്കൂളിലെ വിദ്യാർഥിനിയാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അക്ഷര വൃക്ഷം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും ഈ ദുരിത കാലത്തെ നമ്മുടെ അതിജീവനചരിത്രo നിലനിർത്തുക എന്നുള്ള ഉദ്ദേശത്തോടു കൂടിയും പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ഈ പദ്ധതിയിൽ ഞാനും കൂടി പങ്കാളിയാകുന്നു. അതിലേക്കായി എൻറെ ഈ കൊച്ചു കഥ . പുഞ്ചക്കര എന്ന ഒരു കൊച്ചു ഗ്രാമം തനി നാട്ടിൻപുറം വളരെ സാധാരണക്കാരായ ആളുകൾ മാത്രം തിങ്ങി നിറഞ്ഞതാണ് ഈ പ്രദേശം.പാടങ്ങളും , പുഴകളും, കൊച്ചുകൊച്ചു കടകമ്പോളങ്ങളും , ചെറിയചെറിയ ഓലമേഞ്ഞ കെട്ടിടങ്ങളും , വാഹന സൗകര്യങ്ങൾ തീരെ കുറഞ്ഞ വഴികളും കളും ഉള്ള ഒരു ഉൾനാടൻ പ്രദേശം.ഈ ഗ്രാമത്തിലാണ് ഈ കഥയിലെ നായകൻ താമസിക്കുന്നത്.ഭാര്യയും ,ഉമ്മയും മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം .അയാളുടെ പേര് പേര് നജീം എന്നാണ്.നജീം ഒരു മണൽ വാരൽ തൊഴിലാളിയാണ്.പ്രാരാബ്ധങ്ങൾ കൂടി വന്ന് പൈസയ്ക്ക് ബുദ്ധിമുട്ടായി .അങ്ങനെ അവൻ ഗൾഫിൽ പോകാൻ തീരുമാനിച്ചു.അവൻറെ വളരെ നാളത്തെ ആഗ്രഹമായിരുന്നു ഗൾഫിൽ പോകണം എന്നത് .അങ്ങനെ ഇരുന്നപ്പോഴാണ് കൂട്ടുകാരൻറെ സഹായത്താൽ അവൻ ഒരു അവസരം കിട്ടിയത്.നാടും ,കുടുംബത്തെയും വിട്ട് നജീം തൻറെ സ്വപ്ന സ്ഥലത്തേക്ക് പോകാൻ ഒരുങ്ങി.അന്ന് ഉറങ്ങാൻ കിടന്ന് നജിമിന് ഉറക്കം വന്നില്ല.കണ്ണടയ്ക്കുമ്പോൾ അപ്പോൾ അവൻ കണ്ടിട്ടില്ലാത്ത അത് ഗൾഫ് രാജ്യത്തിൻറെ വർണ്ണങ്ങൾ കണ്ണിൽ തെളിയും, ഉറങ്ങാനേ പറ്റിയില്ല.പിറ്റേദിവസം തൻറെ വീട്ടുകാരോടും ബന്ധുക്കളോടും യാത്രപറഞ്ഞ് നജീം ഗൾഫിലേക്ക് യാത്രയായി . ധാരാളം മോഹങ്ങളും ,സ്വപ്നങ്ങളും ആയിട്ടാണ് നജീം വിമാനമിറങ്ങിയത്.പക്ഷേ നജീം സ്വപ്നത്തിൽ കണ്ട ഗൾഫ് അല്ലായിരുന്നു. കൂറ്റൻ കെട്ടിടങ്ങൾ ഇല്ല ലൈറ്റ് വെട്ടങ്ങൾ ഇല്ല കണ്ടത് ഒരു മുഷിഞ്ഞ വസ്ത്രധാരണകാരനായ ഒരു അർബാബിനെ ആയിരുന്നു.നജീമിന് കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല.കുറച്ചുകഴിഞ്ഞ് കൂടെ വിമാനത്തിലുണ്ടായിരുന്ന ആരോ പറയുന്നത് അത് അവൻ കേട്ടു ഇത് മരുഭൂമി ആണെന്ന് .തൻറെ ജീവിതം ഇവിടെ അവസാനിക്കുമോ എന്ന് തന്നെ അവന് തോന്നിപ്പോയി.ആ മണൽപ്പരപ്പിൽ ഇതിൽ ധാരാളം കഷ്ടതകൾ അയാൾ അനുഭവിച്ചു.തൻറെ സ്വപ്നങ്ങൾ എല്ലാം പതുക്കെ വെടിഞ്ഞ് ഏതാണ്ട് 3 വർഷം കഴിച്ചുകൂട്ടി ആഹാരത്തിനും എന്തിന് വെള്ളത്തിന് പോലും അയാൾ ബുദ്ധിമുട്ട് അനുഭവിച്ചു. ഗൾഫിലെ നിറമുള്ള ജീവിത കാഴ്ചയിൽ നിന്നും വേറിട്ടൊരു ജീവിതമായിരുന്നു നജീമിന്റേത് .അങ്ങനെ ഇരിക്കെ എനിക്ക് ഒരു പ്രവാസിയുടെ സഹായത്താൽ നജീം സ്വന്തം നാട്ടിൽ തിരിച്ചെത്തി.അവിടെ തൻറെ ഉമ്മയെയും ,മക്കളെയും ഭാര്യയെയും കണ്ട് അയാൾക്ക് സന്തോഷം പറഞ്ഞറിയിക്കാൻ ആയില്ല .ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഊർജ്ജം ഈ കഥ വായിക്കുമ്പോൾ നമുക്ക് ഏവർക്കും ലഭിക്കും.നജീമിനെ പോലുള്ള ഉള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ കഴിയും.നജീം മരുഭൂമിയിലെ ഇതിലെ കഠിനമായ ജീവിതം അതിജീവിച്ചത് പോലെ നമുക്ക് കൊറോണയും അതിജീവിക്കാം ഒരുമിച്ചു നിന്നും സാമൂഹിക അകലം പാലിച്ചു കൊണ്ടും . നാം സുരക്ഷിതരായി വീട്ടിൽ കഴിയുമ്പോഴും ഒട്ടും സുരക്ഷയില്ലാതെ മറ്റൊരു ലോകത്ത് അത് നമുക്ക് വേണ്ടി ജോലി ചെയ്യുന്ന നമ്മുടെഓരോരുത്തരുടെയും ഗൾഫിൽ ഉള്ളവരും അവരുടെ സുഹൃത്ത്ക്കൾക്കും വേണ്ടിയും നാം പ്രാർത്ഥനയോടെ കഴിയേണ്ടതാണ് ഈ കഥ അവർക്ക് വേണ്ടി സമർപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ