തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/മുഖംമൂടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
    മുഖംമൂടികൾ 

എന്റെ കട്ടിലിനു ചുറ്റും ഇത്രയും മുഖം മൂടി ധരിച്ച ആളുകളോ / എനിക്കു തല കറങ്ങുന്നതു പോലെ ' .എടാ മടിയാ....... എഴുന്നേൽ ക്കെടാ അമ്മയുടെ നീട്ടിയുള്ള വിളി സമയം എത്രയായെന്ന് അറിയാമോ? അറിഞ്ഞിട്ടെന്തിനാമ്മെ സ്കൂളില്ലല്ലോ? 'ഞാൻ പുതപ്പ് തലയിലൂടെ മൂടി പുതച്ചു കിടന്നു ' പുറത്ത് മഴ പെയുന്നുണ്ടോ? മുഖത്തേക്ക് ചെറുതായി വെള്ളം വീഴുന്നുണ്ടല്ലേ വീണ്ടും അമ്മയുടെ ഒച്ച .എടാ... എഴുന്നേൽക്കടാ ..... നിന്റെ മുഖത്ത് വെയിലടിച്ചാലെ എഴുന്നേൽക്കുള്ളോ ? അമ്മ എന്റെ മുഖത്ത് വെള്ളം തളിച്ചതായിരുന്നു ' . ഞാൻ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഉമ്മറത്തേക്കിറങ്ങി ചെന്നു. അച്ഛൻ പത്രം' എന്റെ നേരെ നീട്ടി മോന്നെ പത്രം വായിെക്കെടാ. നമുക്ക് അറിവ് പകരുന്ന പലതും അതിലുണ്ട്. വൈറസ് ബാധ വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ മറ്റ് പലതും . ഞാൻ പത്രം വാങ്ങി മുറിയിലേക്ക് നടന്നും ' അപ്പോൾ ടിവിയിൽ കോറോണയെ പ്പറ്റി ഒരു ഡോക്ടർ എന്തോ പറയുന്നത് കേട്ടു. ഓ ഈ റ്റി.വി എപ്പോൾ തുറന്നാലും കോറോണ. കോറോണ ' എനിക്കിതു കേൾക്കുമ്പോൾ ദേഷ്യം വരും' ഞാൻ ചാനൽ മാറ്റി മാറ്റി കാർട്ടൂണുകൾ കണ്ടുകൊണ്ടിരുന്നു . ദൂരെ നിന്നു ഒരു അനൗൺസ്മെന്റ് ശബ്ദം അടുത്ത വരുന്നു: കോറോണ വരാതിരിക്കാനുള്ള പ്രതിരോധത്തെപ്പറ്റി പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ് ' ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അച്ഛൻ തൊടിയിലേക്കിറങ്ങിയപ്പോൾ ഞാൻ ഓടി അടുക്കളയിലെത്തി. എടാ നീ പല്ലു തേച്ചോ? ഒരു കുറ്റബോധവുമില്ലാതെ തലയാട്ടി. അമ്മ കാണാതെ'ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളവും എടുത്ത് ദോശ വെട്ടി വിഴുങ്ങി. അമ്മ ഒരു കെട്ടുതുണിയുമായി വെളിയിലേക്കിറങ്ങി.മോനേ അമ്മയെ സഹായിക്കാൻ വരണേ? ശരി അമ്മാ. കഴിഞ്ഞയാഴ്ച എന്റെ കൂട്ടുകാരൻ'ഉസ്മാൻ എന്നെ വിളിച്ചു. അവന്റെ ബാപ്പ ഗൾഫിൽ നിന്ന് വരുമെന്ന് പറഞ്ഞു. അവന്റെ വീട്ടിൽ പോയാലോ .ഞാൻ ആലോചിച്ചു.ആരും കാണാതെ ഞാൻ അവന്റെ വീട്ടിൽ പോയി. എന്താണിത്, അവന്റെ വീട്ടിലെ വാതിലുകളെല്ലാം തുറന്നു കിടക്കുന്നു 'അവൻ അകത്തേക്ക് കയറി ചെന്നു. ഒരു മുറിയിലെ വാതിൽ അടഞ്ഞുകിടക്കുന്നതു കണ്ടു. ആ വാതിലിൽ എന്തോ എഴുതിയിരിക്കന്നതു കണ്ടു.അത് വായിക്കാൻ മിനക്കിടാതെ ഞാൻ അകത്തേക്ക് കയറി ചെന്നു. അവിടെ .ആരോ മൂടി പുതച്ചു കിടന്നുറങ്ങുന്നു 'ഞാൻ പുതപ്പു വലിച്ചുനീക്കി' ഉസ്മാന്റെ ബാപ്പ കിടന്നുറങ്ങുന്നു.ഞാൻ ബാപ്പയെ കുലുക്കി വിളിച്ചു. ബാപ്പത്തെട്ടിയുണർന്നു. മോനേ, നീ എന്തിനാണിങ്ങോട്ട് വന്നത് 'എന്റെ ഭാര്യയും മകനും എന്നെ ഉപേക്ഷിച്ചു പോയി. ഞാൻ ഹോം കോറന്റെ യിനിലാണ് . എന്റെ അടുത്ത് മുഖം മറക്കാതെ വരരുത് ' എന്നെ തൊടുകയുമരുത് ' വേഗം വീട്ടിൽ പോയി അച്ഛനോട് പറയണം. ഞാൻ വേഗം വീട്ടിലേക്കോടി . ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പനിയും തുമ്മലും തോണ്ടവേദനയും അനുഭവപ്പെട്ടു. അച്ഛനും അമ്മയും വേവലാതിപ്പെടുന്നതും അടക്കം പറയുന്നതും ശ്രദ്ധിച്ചു. അവർ പെട്ടെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ എന്നെ പരിശോധിച്ചു. ഡോക്ടറുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ' ആദ്യം വിഷമവും പിന്നെ ദേഷ്യവും ഡോക്ടറുടെ മുഖത്ത് കണ്ടു. എന്നെ പുറത്ത് നിർത്തി അദ്ദേഹം അച്ഛനെ വഴക്ക് പറഞ്ഞു. നിങ്ങളുടെ അശ്രദ്ധ കൊണ്ടല്ലെ മകനീ അസുഖം വന്നത്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങരുതെന്നറിയില്ലെ' ക്വാറന്റയിനിലോ ചികിത്സയിലോ കഴിയുന്ന ആളിനെ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ അറിയില്ലെ. എല്ലാവരുടെയും മുന്നിൽ തലയുയർത്തി നിന്ന എന്റെ അച്ഛൻ ആദ്യമായി ഒരാളുടെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നത് ഞാൻ കാണുകയാണ്. അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വരുന്നതു കണ്ടു. എന്റെ മനസിൽ ആദ്യമായി കുറ്റബോധം തോന്നി. ഞാൻ അമ്മ പറഞ്ഞതു കേട്ടിരുന്നെങ്കിൽ, റ്റിവിയിലെ ന്യൂസ് കണ്ടിരുന്നെങ്കിൽ, അച്ഛൻ തന്ന പത്രം വായിച്ചിരുന്നെങ്കിൽ, ഞാനാ കതകിലെ മുന്നറിയിപ്പ് ശ്രദ്ധിച്ചിരുന്നുവെങ്കിൽ. എല്ലാം ഓർത്തപ്പോൾ തല കറങ്ങുന്നതു പോലെ തോന്നി' എനിക്ക് ചുറ്റും മുഖം മൂടി വെച്ച ആളുകൾ ഓരേരോ മരുന്നുകൾ ഓരോ പരിശോധനകൾ ' അച്ഛനെയും അമ്മയേയും, കാണുന്നില്ലല്ലോ? അവരെ എന്നെ കാണാൻ സമ്മതിക്കുന്നില്ല . അതെ എനിക്കും കോറോണ പകർന്നിരിക്കുന്നു ,എനിക്കു ഭയമായി . കുറച്ചു നാളത്തെ ചികിത്സക്ക് ശേഷം എന്റെ അസുഖം ഭേദമായതായി ഡോക്ടർ പറഞ്ഞു. എന്നെ വിളിച്ചു കൊണ്ടുപോകാൻ മാതാപിതാക്കൾ വരും' ഞാൻ കാത്തിരുന്ന ' മുഖം മൂടി ധരിച്ച അച്ചനെയും അമ്മയേയും കണ്ടപ്പോൾ എനിക്ക് വിഷമമായി ' അരോഗ്യ പ്രവർത്തകർ ഞങ്ങളെ സന്തോഷപൂർവ്വം യാത്രയാക്കി. അച്ഛനും അമ്മയും മാറി മാറി എന്നെ ഉമ്മ വെച്ചു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു . അന്നു മുതൽ ഞാനൊരു പ്രതിജ്ഞയെടുത്തു. മടിയില്ലാതെ അച്‍ഛനെയും അമ്മയേയും ഗുരുജനങ്ങളേയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും.

ശ്രീ പാർവ്വതി
3 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ