തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17
കുട്ടികളിൽ സാമൂഹിക ബോധം , ദേശസ്നേഹം ,സാഹോദര്യം , ഐക്യം ,മാനവീകത ,അച്ചടക്കം എന്നിവ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രാപ്തരായ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിൽകൂടി കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി 02-06-2016 ന് എല്ലാ ക്ലാസ്സുകളിൽ നിന്നും കൂടി 35 കുട്ടികളെ അംഗങ്ങളാക്കി , രക്ഷാധികാരിയായി പ്രിൻസിപ്പാൾ(പി പി രാജേഷ്) , അഡ്വൈസർ (പ്രമീള ടീച്ചർ) , കൺവീനർ(മുഹമ്മദ് ആഷിഖ് ഹസ്സൻ) ജോയിന്റ് കൺവീനർ (റഹ്മത്ത് ഫാത്തിമ )എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്ബ് രൂപീകരിച്ചതിന്റെ ഭാഗമായി കുട്ടികളിൽ പത്ര വായന ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി അതാതുമാസങ്ങളിലെ പത്രങ്ങൾ വായിച്ച് അതിൽ നിന്നും ഓരോ മാസത്തിന്റേയും അവസാനത്തിൽ ഓരോ ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു. ഓരോ മാസത്തിലും നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . ജൂൺ മാസത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ആഗോളതാപനത്തിൽ നിന്നും മോചനം നേടുന്നതിനും സയൻസ് ക്ലബ്ബുമായി സഹകരിച്ച് ഓരോ കുട്ടികൾക്കും ഓരോ വൃക്ഷത്തൈ നൽകി . കൂടാതെ പോസ്റ്റർ മത്സരം , ക്വിസ് മത്സരം എന്നിവയും നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായിച്ച , അവർക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തിനെക്കുറിച്ചും അതിന്റെ എഴുത്തുകാരനെ കുറിച്ചും ഒരു ലേഖനം തയ്യാറാക്കിച്ചു. പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പുകയില ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള ചിത്രപ്രദർശനം നടത്തി. ജൂലൈ മാസത്തിൽ ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യ വർദ്ധിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ നല്ല രീതിയിൽ തന്നെ സെമിനാർ അവതരിപ്പിച്ചു. ഐ ടി ക്ലബ്ബുമായി ചേർന്ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ പ്രമീള ടീച്ചർ , മണിടീച്ചർ എന്നിവർ പ്രിസൈഡിംഗ് ഓഫീസർമാരായി. ചാന്ദ്രദിനത്തിന്റെ ഭാഗമായി നിങ്ങൾ ചന്ദ്രനിൽ പോയാൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഉപന്യാസമത്സരം നടത്തി. കുട്ടികൾ വളരെ രസകരസമായ രീതിയിൽ തന്നെ ഉപന്യാസം തയ്യാറാക്കി.
. ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ ,നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് എല്ലാവര്ഷങ്ങളിലും നടത്തിയിരുന്ന സൈക്കിൾ റാലിയിൽനിന്നും വ്യത്യത്തമായി ഒരു കൊളാഷ് മത്സരം നടത്തി. കുട്ടികൾക്കതൊരു വേറിട്ട അനുഭവമായി മാറ്റാൻ കഴിഞ്ഞു. കൂടാതെ പ്ലക്കാർഡ് നിർമ്മാണ മത്സരവും നടത്തി. ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വര മത്സരം നടത്തി. കൂടാതെ ദേശഭക്തിഗാനമത്സരം ,ക്വിസ് മത്സരം ,പതാക നിർമ്മാണം എന്നിവയും എൽ പി ക്ലാസ്സുകളിൽ നിന്നും ദേശീയ ഗാനം ചൊല്ലുന്ന മികച്ച കുട്ടികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള മത്സരവും നടത്തി.
ഒരു പത്രം എങ്ങനെയായിരിക്കണം , അതിന്റെ ഘടന എങ്ങനെയായിരിക്കണം എന്നെല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി 1947 ആഗസ്സ് 15 ന് പുറത്തിറങ്ങുന്ന ഒരു പത്രം തയ്യാറാക്കിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും നല്ല പ്രകടനം കാഴ്ചവെച്ചു. കൂടാതെ പ്രസംഗ മത്സരവും നടത്തി. സെപ്റ്റംബർ മാസത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരെ ആദരിക്കൽ ചടങ്ങ് നടത്തുകയും അധ്യാപകർക്കുവേണ്ടി വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു. ഒാസോൺ ദിനവുമായി ബന്ധപ്പെട്ട് അന്തരീക്ഷമലിനീകരണം ഒാസോൺ പാളിക്കുണ്ടാകുന്ന ഗുരുതര പ്രശ്ന്ങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഡിബേററ് തയ്യാറാക്കി. കുട്ടികൾക്ക് വളരെ ആവേശകരവും പുതിയൊരു അനുഭവവും വളർത്തിയെടുക്കാൻ ഇതുകൊണ്ട്സാധിച്ചു. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനവുമായി ബന്ധപ്പെട്ട് ദാരിദ്ര്യം എങ്ങനെ നിർമ്മാർജനം ചെയ്യാം എന്ന വിഷയം നൽകി ഒരു സെമിനാർ സംഘടിപ്പിച്ചു . ചില കുട്ടികൾ അവരുടെ ചില അനുഭവങ്ങൾ പങ്കിട്ടു. അതായത് അവരുടെ വീടുകളിൽ കല്യാണം തുടങ്ങിയ ചടങ്ങുകൾ നടക്കുമ്പോൾ അധികം വരുന്ന ഭക്ഷണം അനാഥാലയങ്ങളിലേക്ക് കൊടുക്കുന്ന രീതി വിവരിച്ചു. ഇത് മറ്റുള്ള കുട്ടികളിലും സമൂഹത്തോട് ഒരു കടപ്പാട് ഉണ്ടാക്കാവുന്ന ഒരു അനുഭവമായി മാറി. നവംബറിലെ കേരളപ്പിറവിയോടനുബന്ധിച്ച് ആശംസാ കാർഡുകൾ നിർമ്മിച്ചു. കൂടാതെ കേരളം രൂപീകൃതമായതിന്റെ ചരിത്രക്കുറിപ്പുകളും തയ്യാറാക്കി. ശിശുദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികൾ നടത്തി .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കിച്ചു. ക്വിസ് മത്സരം നടത്തി. ജനുവരിമാസത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജി പിന്നിട്ട വഴികളിലൂടെ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കി.