ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/പ്രകൃതിയുടെ ധാരണാന്ത്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ധാരണാന്ത്യം

 ഭൂതകാലത്തിന്റെ അന്ധകാരത്തിലെവിടയോ
അപരിഷ്കൃതമായൊരു
ജനനിതൻ കാൽപ്പാടുകൾ
മന്ദമാരുതൻ തൻ നിദാദം
വേണുഗാനത്തിലലിയിച്ചും
ആർക്കൻ തൻ ശോഭ
വിണ്ണിൽ പടർത്തിയും
കായലോരങ്ങളും ആഴിതൻ മദനവും
കർക്കിടകക്കാറ്റും ഇടവപ്പാതിതൻ വൃഷ്ടിയും
അമ്മതൻ ആശ്രമം അരുമപ്പുരാതനം
ആലയം അരുണനാൽ
ശോഭസന്തപ്തവും
കോകിലം കേകി കേസരികളാദിയും
സർവ്വദാ സന്നിഭം പ്രകൃതി ദേവാലയം
ഇന്ന് ക്ഷണനേരം കൊണ്ടമ്മ തൻ
ദേഹി നാം മനുഷ്യൻ നികൃഷ്ടമാക്കി
കാവും കുളങ്ങളും വയലേലകളും മണ്ണിട്ടു മർത്യൻ......
വിണ്ണോളം മുട്ടുന്ന വൻമാളികകൾ
പണിതുയർത്താൻ
വൻ മരങ്ങളും നാട്ടിൻ പുറങ്ങളും ഇന്ന്
വഹ്‌നിയാൽ വൃതമാക്കി നാം.......
കണ്ണിനെ കുളിരണിയിച്ച
കാഴ്ചകൾ
ക്ഷണഭംഗുരമാക്കി നാം
മർത്യൻ
ജനനി, ജനയിത്രി നീ പാപിയാം ഈ മനുഷ്യനും
മാപ്പ് നൽകൂ മഹാമതേ
മലയോരങ്ങളും മണൽത്തിട്ടകളും
ഇടിച്ചുനിരത്തിയീ നന്ദികെട്ടവർ മർത്യർ
കാലാഹിനാം വായിലകപ്പെട്ട നാം മനുഷ്യൻ പ്രകൃത്യംബയെ
മദം നിമിത്തം മലിനമാക്കി
ജീവവായുവും
സിദ്ധഭൂമിയും നഷ്ടമാക്കി
നമുക്കിന്നു സ്വകർമം മൂലം
മനുഷ്യകുലത്തിനന്ത്യം
കുറിക്കുവാൻ
പ്രകൃതി ക്ഷോഭങ്ങളും ഏറെയായി...
കൊടുംകാറ്റും പ്രളയവുമൊക്കെയായി
പാരും തിരിച്ചടിച്ചു നമ്മെ
എന്നിട്ടും മനുഷ്യന്റെ
അടോപങ്ങൾക്കറുതിയില്ല
മാർത്യന്റെ കണ്ണിലെ
കറുപ്പുനീക്കാൻ
അന്ധകനാകുമോ ഇനിയുള്ള കാലം.....?

ശാലു ജെ ആർ
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത