ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം,രോഗപ്രതിരോധം
     നാം ഇന്ന് കടന്ന് പോകുന്ന അസാധാരണമായ സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്. നമ്മുടെ ജീവിതത്തിൽ നിർബന്ധമായും കൈവരിക്കേണ്ട ശീലമാണ് ശുചിത്വം. പ്രധാനമായും വ്യക്തി ശുചിത്വമാണ് കൈവരിക്കേണ്ടതെങ്കിലും പരിസ്ഥിതി ശുചിത്വവും പ്രധാനമാണ്. ശുചിത്വമില്ലായ്‌മ കൊണ്ടാണ് പല രോഗങ്ങളും പിടിപെടുന്നത് .പുതുതായി ഉടലെടുക്കുന്ന പല രോഗങ്ങൾക്കും കാരണവും അതുതന്നെയാണ് .പേര് പോലും കേൾക്കാത്ത പല മാരക രോഗങ്ങളും ഇന്ന് നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്നു .അത് കൊണ്ടുതന്നെ ശുചിത്വം ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് .
          
          ഭക്ഷണം കഴിയ്ക്കുന്നതിന് മുമ്പ് കൈകഴുകാൻ പലരും മറക്കുന്നു, ചിലർ മടിക്കുന്നു. പുറത്ത് നിന്ന് പല ബാക്ടീരിയകളും വൈറസുകളും നമ്മുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് ആഹാര സമയത്ത് വായിലൂടെയാണ് .അത് കൊണ്ടുതന്നെ ഇത് അപകടകരമാണ്. വൃത്തിയിൽ കുളിക്കാതിരിക്കുക പല്ല് തേക്കാതിരിക്കുക തുടങ്ങിയവയും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു .പണ്ട് കാലത്ത്, വീട്ടിനുള്ളിലേക്ക് കയറുന്നതിന് മുമ്പ് ആളുകൾ കയ്യും കാലും കഴുകി വൃത്തിയാക്കിയിരുന്നു. ഇന്ന് അതൊക്കെ നമുക്ക് കൈമോശം വന്നിരിക്കുന്നു. നാം തള്ളിക്കളയുന്ന ചെറിയ ശുചിത്വ ശീലങ്ങളായിരിക്കും ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നത് .
      
        വ്യക്തി ശുചിത്വം മാത്രം കൈവരിച്ചതുകൊണ്ട് ഒന്നുമായില്ല, പരിസ്ഥിതി ശുചിത്യവും പ്രധാനമാണ്. അല്ലെങ്കിൽ നാം തടുത്ത് നിർത്താൻ ശ്രമിക്കുന്ന രോഗങ്ങൾ നമ്മെ കീഴടക്കും. നാം വൃത്തിയായി ഇരുന്ന് മറ്റുള്ളവരെ പരിഹസിക്കുകയല്ല വേണ്ടത്, അവരെ പറഞ്ഞ് മനസ്സിലാക്കണം. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ബോധവൽക്കരണ പരിപാടികളൊക്കെ ഇതിന് സഹായകമാണ് .നമ്മൾ ഒരാൾ നന്നായത് കൊണ്ട് മാത്രം കാര്യമൊന്നുമില്ല എന്ന ചിന്തയിൽ നിന്ന് മാറി, നമ്മളിൽ ഒരാളെങ്കിലും ശുചിത്വമുള്ളവരായാൽ ഈ ലോകത്തെ തന്നെ ശുചിത്വമുള്ളതാക്കാൻ കഴിയും എന്ന ചിന്ത വരണം. രോഗങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുപോലെ നല്ല ശീലങ്ങളും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരട്ടെ...
   
          ആരോഗ്യമുള്ള നല്ല ഭാവിയ്ക്കായ് ശുചിത്വമുള്ള വർത്തമാനകാലം ആവശ്യമാണ്. അത് കൊണ്ടുതന്നെ ഇനിയുള്ള ഒഴിവ് ദിനങ്ങളിൽ നമ്മൾ കുട്ടികൾക്കും വീട്ടുകാരുടെ കൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
നന്ദന.പി.എസ്
8 A ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം