ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗത്തെ പ്രതിരോധിക്കാനുള്ള ജീവികളുടെ ശേഷിയാണ് രോഗപ്രതിരോധം. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷണകുറവ്, അതിപോഷണം, അമിതാഹാരം എന്നിവയെല്ലാം രോഗാവസ്ഥ ഉണ്ടാക്കാം. ഇത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെയും പകർച്ചവ്യാധികളെയും ശരീരം പ്രതിരോധിക്കുമ്പോഴാണ് ആരോഗ്യം ഉണ്ടാകുന്നത്.

പ്രതിരോധ കുത്തിവെപ്പുകൾ

രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനായി കുട്ടികൾക്ക് നൽകുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ കുത്തിവെപ്പുകൾ. വൈറസ്‌, ബാക്ടീരിയ എന്നിവ മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ ഏതെങ്കിലും കുട്ടിയുടെ ശരീരത്തെ ബാധിക്കുമ്പോൾ അവരുടെ ശരീരത്തിൽ രോഗാണുക്കൾക്കെതിരായി ആൻറിബോഡികൾ ഉണ്ടാകുന്നു. ഈ ആൻറിബോഡികൾ രോഗബാധയിൽ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത്തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നു.

പകർച്ചവ്യാധികളും പ്രതിരോധവും

പകർച്ചവ്യാധികളെയും പ്രതിരോധത്തെയും ആയുർവേദ ശാസ്ത്രം വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഇന്ന് ലോകം പകർച്ചവ്യാധി എന്ന ഭീതിയിൽ ചുറ്റപെട്ടിരിക്കുകയാണ്. കോവിട് – 19 (കൊറോണ) എന്ന പകർച്ചവ്യാധി മൂലം ഇന്ന് ലോകം മുഴുവനും ജാഗ്രതയിലാണ്. പകർച്ചവ്യാധിയെ തടയാൻ ഏറ്റവും ശക്തമായ ഒരു ആയുധം തന്നെയാണ് രോഗപ്രതിരോധശക്തി. പ്രസിദ്ധനായ ഡോക്ടർ എ.സി.രാജീവ് കുമാറും പറയുന്നുണ്ട്. “ബലാധിഷ്ടാനം ആരോഗ്യം ആരോഗ്യാർത്ഥ ക്രിയാക്രമ” എന്ന്. ഇവിടെ ബലം എന്നത് രോഗപ്രതിരോധം എന്നാണ്.അതിനാൽ പ്രതിരോധത്തിനു പകർച്ചവ്യാധിയെ തടയുന്നതിൽ വലിയ പങ്ക് ഉണ്ട് എന്ന് നമുക്ക് മനസിലാക്കാം.

പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം ?

രോഗം പകരുന്നത് തടയാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് വേണ്ടത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആരോഗ്യപ്രദമായ ദിനചര്യ,ആഹാരക്രമം, അനുയോജ്യമായ വ്യായാമം, മതിയായ ഉറക്കം എന്നിവ ആണ് പ്രാഥമികമായി വേണ്ടത്. ശുചിത്വമുള്ള പോഷകസമൃദ്ധവും രോഗപ്രതിരോധ സഹായകവുമായ സസ്യാഹാരം പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രാധാന്യമുള്ളതാണ്. തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക, ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമം, മാംസാഹാരം നന്നായി വേവിച്ചു കഴിക്കുക ഇവയെല്ലാം ഇതിനു സഹായിക്കും.ഇന്ന് ലോകത്തിൽ രോഗങ്ങൾ വർദ്ധിച്ചു വരുകയാണ്. രോഗം വന്നിട്ട് ചികിൽസിക്കുനതിനെക്കാൾ നല്ലത് രോഗം വരാതിരിക്കാൻ അനുയോജ്യമായവ ചെയ്ത് രോഗപ്രതിരോധത്തെ ഉറപ്പിക്കാം. അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയായി നമുക്ക് മാറാം.


നോയ്ന ബാബു
9 C ഡോൺബോസ്കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം