ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രത്യാശയുടെ ദീപങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ ദീപങ്ങൾ

ഗ്രാമത്തിലെ ഒരു ഗവ: സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഉണ്ണിക്കുട്ടൻ. ഒരു ബാറ്റും ബോളും പിടിച്ച് വീടിന്റെ ഉമ്മറത്തിണ്ണയിൽ ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായി. 'സ്കൂൾ അടച്ചെന്നു പറഞ്ഞിട്ടെന്തു കാര്യം. കൂട്ടുകാരോടൊത്ത് കളിക്കാനോ, എന്തിന് മൈതാനത്തൊന്ന് കാൽ കുത്താൻ പോലും അമ്മ സമ്മതിക്കുന്നില്ല. അമലിനെയും കിരണിനെയും കണ്ടിട്ട് എത്ര നാളായി. അവരോടൊത്ത് കളിച്ചിട്ട് എത്ര നാളായി. അതൊക്കെ കഴിഞ്ഞ അവധിക്കാലം! ആ ദിവസങ്ങൾ എത്ര മനോഹരങ്ങളായിരുന്നു. രാവിലെ തന്നെ എല്ലാവരും കളിക്കാനായി മൈതാനത്തിൽ വരും. പിന്നെ അവിടെകളിച്ചു തിമിർക്കും. ഇപ്പോൾ മൈതാനമെല്ലാം അടഞ്ഞു കിടക്കുകയാണ്. അയൽപക്കത്തുള്ള മാളുവിനെ കണ്ടിട്ടു വരെ ആഴ്ചകളായി. എല്ലാവരും വീട്ടിൽ തന്നെ കഴിയുകയാണ്. ഇപ്പോൾ ടി. വി യിലും മൊബൈലിലും ലോകമെമ്പാടും 'കോറോണയാണ് താരം'. ഇന്ന് രാവിലെ ചേച്ചിയും അമ്മയും പറയുന്നത് കേട്ടു. വ്യക്തി ശുചിത്വം ഉണ്ടെങ്കിലെ കോറോണയെ തുരത്താൻ കഴിയുള്ളൂ. അത് മാത്രമല്ല,20 മിനിറ്റ് കൂടുന്തോറും 20 സെക്കന്റ്എങ്കിലും കൈ സോപ്പിട്ടു കഴുകണം. പ്രധാനമന്ത്രി പറഞ്ഞത് പോലെ വീടിന്റെ പുറത്ത് ആരും ഇറങ്ങരുത്. അതും കോവിഡിനെ തടയാനാണത്രെ. വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പാലിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഡെങ്കിപ്പനി , എലിപ്പനി, മലേറിയ, തുടങ്ങിയ അസുഖങ്ങൾ തടയാനും ഇത് അതാവശ്യമാണ്. മിക്കവാറും എല്ലാ അസുഖങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണെന്ന് ടീച്ചർ പറഞ്ഞു തന്നിട്ടുണ്ട്. അപ്പോൾ ശുചിത്വം പാലിച്ചാൽ തന്നെ നമ്മുടെ പകുതി അസുഖങ്ങൾ മാറുമല്ലേ.. എല്ലാവരും ശുചിത്വവും സാമുഹിക അകലവും പാലിച്ചാൽ എല്ലാവർക്കും ഒരുമിച്ച് ഈ കൊറോണകാലത്തെ അതിജീവിക്കാൻ കഴിയും. അങ്ങനെയാണെങ്കിൽ കുറച്ചു ദിവസം കളിച്ചില്ലെങ്കിലും കുഴപ്പമില്ല. അസുഖങ്ങൾ മാറട്ടെ. സർക്കാർ വഴി സ്കൂളുകളിൽ നിന്ന് കിട്ടിയ പച്ചക്കറിവിത്തുകളെല്ലാം ചെടികളായി അമ്മയുടെ പച്ചക്കറിത്തോട്ടത്തിൽ വളർന്നിട്ടുണ്ട്. അവയ്ക്ക് വെള്ളമൊഴിക്കാനും വളമിടാനും അമ്മയെ സഹായിക്കാറുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ കൊണ്ട്ഞങ്ങൾ കറികൾ ഉണ്ടാക്കാറുണ്ട്. അത്കൊണ്ട് തന്നെ ഈ ലോക്ക്ഡൗൺ സമയത്ത് പച്ചക്കറി ക്ഷാമം വന്നിട്ടില്ല. വിഷമടിക്കാത്ത നല്ല പച്ചക്കറികൾ കഴിക്കുകയും ചെയ്യാം. പരിസ്ഥിതദിനങ്ങളിൽ കിട്ടിയ വൃക്ഷത്തൈകളും എന്റെ വീട്ടുമുറ്റത്ത് വളർന്നു വരുന്നുണ്ട്.' സൂര്യൻ അങ്ങ് പടിഞ്ഞാറെ ചക്രവാളത്തിലേക്ക് എത്തികഴിഞ്ഞു ആകാശമാകെ ചുവന്ന നിറം. അത് ഉണ്ണിക്കുട്ടന്റെ മുഖത്തിന് കുങ്കുമശോഭയേകുന്നു. ഇത് കൊറോണക്കാലത്തിന്റെ കൂടി അസ്തമയമാകട്ടെ , ഉണ്ണിക്കുട്ടൻ കുളിച്ച് വിളക്ക് വച്ച് പ്രാർത്ഥിക്കാൻ പോയി. പ്രത്യാശയുടെ ദീപങ്ങൾ നമുക്കും തെളിയിക്കാം.

ശ്രീലക്ഷ്മി പ്രദീപ്
6B സെന്റ് ഡോൺ ബോസ്കോ ജി എച് എ സ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ