ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രകൃതിയുടെ പരിഭവം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പരിഭവം

അങ്ങ് മേലെ നോക്കുമ്പോൾ
വാനം അതിൻ കഥ പറയുന്നു
താഴെ മണ്ണും കല്ലും പ്രേമിക്കുമ്പോൾ
ഞാനവയ്ക്കു സാക്ഷിയാകുന്നു .
മരവും, മഴയും ,പൂവും, കായും -
അവ തൻ കഥ പറയുന്നു .
പക്ഷികൾ ,മൃഗങ്ങൾ ,അവർ തൻ
പരിഭവങ്ങൾ പങ്കിടുന്നു .

ഇന്നലെകളിൽ ഞാനറിയാതിരുന്ന -
പ്രകൃതി തൻ കണ്ണീരു ഞാനറിയുന്നു .
മനുഷ്യനുണ്ടെങ്കിലുമില്ലെങ്കി ലു -
മെന്തേ ?ഞാനെന്നും നിലനിന്നിരുന്നു .

എന്നാൽ ഞാനില്ലെങ്കിൽ നിങ്ങളില്ല .....
എന്നിട്ടും എന്തേ നിങ്ങളെന്നെ നശിപ്പിക്കുന്നു ?
സ്നേഹിക്കുന്നില്ലെന്നത് പോകട്ടെ
കൊല്ലാതിരുന്നുകൂടെ ? എന്ന
പ്രകൃതിയാം അമ്മ തൻ ചോദ്യം
ഒരു ഞെട്ടലോടെ ഞാൻ കേട്ടു.

ആർദ്ര പി ഷിജു
9 C ഡോൺബോസ്കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത