ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും
ഭീതിയുടെയും ഭയത്തിന്റെയും നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ചൈനയിലെ വുഹാനിൽനിന്ന്ആദ്യമായി റിപ്പോർട്ട് ചെയ്തകൊറോണ വൈറസ് നമ്മുടെ നാടിനെ പോലും ഇന്ന് നടുക്കി കൊണ്ടിരിക്കുകയാണ് . ലക്ഷ കണക്കിനാളുകളാണ് കോവിഡ് 19 രോഗം പിടിപ്പെട്ട് മരിച്ചു കഴിഞ്ഞിരിക്കുന്നത്. ഇത്തരം രോഗാണുക്കളും വൈറസുകളും പെരുകി വരുന്നത് നമ്മുടെ അശ്രദ്ധകാരണമാണ്. എന്തെല്ലാം മാലിന്യങ്ങളാണ് നമ്മുക്ക് ചുറ്റും? ചുറ്റുപാട് വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും. അവ പല വിധ പകർച്ചവ്യാധികൾ ആകും.നാം ഓരോരുത്തരും മനസ്സ് വച്ചാൽ ഈ മാലിന്യ ങ്ങൾ നമ്മുക്ക് ഇല്ലാതെ യാക്കാം . നമ്മുടെ ഈ കാലത്തിൽ വളരെ പ്രാധാ ന്യമുള്ള ഒരു വിഷയമാണ്ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെ ങ്കിൽ നാം നമ്മുടെ മനസ്സും, ശരീരവും, വീടും പരിസരവും ഒരുപോലെ വ്യത്തിയായി സൂക്ഷിക്ക ണം. ഇന്ന് നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടിനാംനമ്മുടെപരിസരത്തേയുംഭൂമിയേയുമലിനപെടുത്തുന്നു. ഇത് കാരണമായിനാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവുംജീവിക്കുന്നഭൂമിയും മാലിന്യത്തിൽ മുങ്ങി കിടക്കുകയാണ്. ഇവ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിൽ എത്തിചേരുന്നു. ഇങ്ങനെ നാം പല രോഗങ്ങൾക്കും അടിപ്പെട്ട് ജീവിതം നരകിച്ച്ജീവിക്കേണ്ടി വരുന്ന ഇത്തരം പ്രശ്നങ്ങൾ ഇല്ലാ താവണമെങ്കിൽ നാം വ്യക്‌തിശുചിത്വവുംപരിസര ശുചിത്വവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നാം ദിവസവും രണ്ട് നേരം കുളിച്ച് ശരീരം വൃത്തിയായി സൂക്ഷിക്ക ണം. ദിവസവും രാവിലെ യും രാത്രിയും പല്ല് തേക്ക ണം. ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടി വൃത്തിയാ ക്കണം. ആഹാരത്തിന് മുൻപും പിമ്പും കൈ സോപ്പിട്ട് കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക.ശരീരത്തോടൊപ്പം പരിസരത്തേയും വൃത്തിയാക്കി വെയ്ക്കാം. നാം ഓരോരുത്തരും ശ്രദ്ധിച്ചാൽനമ്മുക്ക് ആരോഗ്യവുംനാടിന് സുരക്ഷിതത്വവുംലഭിക്കും. 🍎
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം