ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു . ഈ ദിവസം നമ്മൾ ചെടികൾ നടാറുണ്ട് . കഴിഞ്ഞവർഷം ജൂൺ 5 ന് എനിക്കും ടീച്ചർ മാവിന്റെ തൈ തന്നിരുന്നു . ഞാൻ അതിന് വെള്ളം ഒഴിക്കാറുണ്ട് . ഞാൻ വെള്ളം ഒഴിക്കുന്നത് കണ്ടിട്ട് എന്റെ മാമയുടെ ഉണ്ണിയും വെള്ളം നനക്കാറുണ്ട് . നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം . മരങ്ങൾ നട്ടുപിടിപ്പിച്ചും , മരം മുറിക്കാതെയും, മാലിന്യങ്ങൾ പുഴകളിൽ ഇടാതെയും , പാടങ്ങൾ നികത്താതെയും , പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. എന്റെ വീടിനടുത്ത് പുഴയുണ്ട്.ഞാൻ ഉമ്മുയുടെ കൂടെ പുഴയിൽ കുളിക്കാറുണ്ട്. എന്റെ ഇത്ത പറഞ്ഞു പണ്ട് അവർ കളിച്ചിരുന്ന പാടത്ത് ഇപ്പോൾ വീടുകൾ പണിതു എന്ന്. മരങ്ങൾ മുറിക്കുമ്പോൾ എത്ര കിളിക്കൂട്ടുകൾ താഴെ വീഴാറുണ്ട്. ആ കാഴ്ച്ച സങ്കടകരമാണ്. ജലം അമൂല്യമാണ്. ആവശ്യമില്ലാതെ വെള്ളം കളയരുത്. മരങ്ങൾ മുറിക്കാതെയും പുഴകൾ നദികൾ കാടുകൾ എന്നിവ സംരക്ഷിച്ചും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം