ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/അലീനയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
അലീനയുടെ ദുഃഖം

അലീന കരഞ്ഞുകൊണ്ടാണ് സ്കൂളിൽ നിന്ന് വന്നത് . എന്തുപററി കുഞ്ഞേ മുത്തശ്ശി ചോദിച്ചു . കുട്ടികൾ ആരും തന്നെ എന്നോട് കൂട്ടുകൂടുന്നുമില്ല , മിണ്ടുന്നുമില്ല . എന്നെ കാണുമ്പോൾ കൊറോണ വരുന്നേ എന്നു പറഞ്ഞ് ഒാടുന്നു . ടീച്ചറെന്നെ എല്ലാവരിൽ നിന്നും മാററിയിരുത്തുകയും ചെയ്തു . എനിക്ക് ഒരുപാടു സങ്കടമായി .‍ ഞാന് എന്തു ചെയ്തു മുത്തശ്ശി ? അലീന സങ്കടത്തോടെ പറഞ്ഞു . സാരമില്ല മോളേ, പോട്ടെ മോൾ അതൊന്നും കാര്യമായി എടുക്കേണ്ട . കുട്ടികൾക്ക് പേടിയായിട്ടല്ലേ . കുറച്ചുനാൾ കഴിയുമ്പോൾ ഇതെല്ലാം മാറും . ആളുകൾ അഭിമാനത്തോടെ അലീന നല്ല കുട്ടിയാണെന്നു പറയും ,മോൾ നോക്കിക്കോ , അലീനയെ ആശ്വസിപ്പിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. << br> അലീനയുടെ അച്ഛൻ കൂലിപ്പണിക്കാരനാണ് . ഉത്സവകാലമല്ലേ . പണി കഴിഞ്ഞു വന്ന് പൂരം കാണാൻ പോയതാണ് . അവിടെ വച്ച് ഒരു സായിപ്പിനെ കണ്ടു . കൂട്ടുകാരൊന്നിച്ച് സായിപ്പിനോടൊപ്പം ഫോട്ടോയെടുത്തുഫെയ്സ് ബുക്കിലിട്ടു . എന്തിനു പറയുന്നു കൊറോണക്കാലമല്ലേ . നാട്ടിലേക്ക് മടങ്ങാൻ നിന്ന സായിപ്പിനെ എയ൪പ്പോ൪ട്ടിൽ പരിശോധിച്ചപ്പോൾ കൊറോണ പോസ്ററീവ് . പിന്നെ അയാളുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടുപിടിക്കുവാൻ പോലീസുംആരോഗ്യപ്രവ൪ത്തകരും ഓടിനടപ്പായി . അക്കൂട്ടത്തിൽ അലീനയുടെ അച്ഛനും പെട്ടു . അലീനയുടെ അച്ഛനേയും നിരീക്ഷണത്തിലാക്കി . ഈ വാ൪ത്ത നാട്ടിലും,സ്കൂളിലും പാട്ടായി .അച്ഛനെ മാത്രമേ പോലീസ് നിരീക്ഷണത്തിലാക്കിയുളളൂ .എങ്കിലും നാട്ടുകാ൪ ആ വീട്ടിലുളളവരെയെല്ലാം നിരീക്ഷണത്തിലിട്ടു . അതാണ് അലീന സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾ അവളെഅകററി നി൪ത്തിയത് . << br> 21 ദിവസം കഴിഞ്ഞു . ആരോഗ്യപ്രവ൪ത്തക൪ വന്ന് അലീനയുടെ അച്ഛനെ പരിശോധിച്ചു . ടെസ്ററുകൾ നെഗററീവാണ് . കൊറോണവെെറസ് ബാധയില്ല . അലീനയുടെ കുടുംബം എടുത്ത തീരുമാനത്തെഅവ൪ അഭിനന്ദിച്ചു . സങ്കടത്തോടെ ഇരുന്ന അലീനയുടെ അടുത്തേക്ക് അമ്മ വന്നുപറഞ്ഞു- “മോൾ വിഷമിക്കേണ്ട . അച്ഛനെപ്പോലെ നമ്മുക്കും കുറച്ചുനാൾ വീട്ടിൽ തന്നെയിരിക്കാം . ആരും പുറത്തുപോകേണ്ട . ഇനി നമ്മുടെ ശരീരത്തിൽ കൊറോണ വെെറസ് ഉണ്ടെങ്കിൽ അറിഞ്ഞുകൊണ്ട് നമ്മുക്ക് ഈ സമൂഹത്തിൽ പട൪ത്തേണ്ട . നമ്മളിൽഉണ്ടെങ്കിൽ അത് നമ്മൾ ഈ വീട്ടിൽ വച്ചുതന്നെ നശിപ്പിച്ചേക്കാം . ഇനി ഒരാൾക്കും പകരേണ്ട .”നാട്ടുകാരും പോലീസും കൂട്ടുകാരും അവരെ ഫോണിലൂടെയും മററും അഭിനന്ദിച്ചു . അലീന തന്നെ അഭിനന്ദിച്ച കൂട്ടുകാരോടുംനാട്ടുകാരോടുമായി പറഞ്ഞു- “നാം ജാഗ്രതയോടെ ആരോഗ്യപ്രവ൪ത്തകരുടെ വാക്കുകൾ അനുസരിക്കാം . കൊറോണയെഅതിജീവിച്ച് നമ്മുക്ക് മുന്നേറാം.”

അനന്തകൃഷ്ണ പി ബി
4 A ഡി.ബി.ഇ.പി.എസ്.പടിയൂർ .
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ