പാരിൻ വിത്തുകളെ ഭയാനപ്പെടുത്തി
ഭീകര മഹാമാരി കോവിഡ്
തന്റെ ഇരയെ തേടി
ലോകമെങ്ങും നെട്ടോട്ടമോടുകയാണ്
ആ ജഗജില്ലി നിരവധിപേരെ കൊന്നൊടുക്കി
എങ്ങും നിശബ്ദത കളിയാടി
വീടുകൾ തേങ്ങലുകളുടെ നീർച്ചാലായി
സുഖാഡംബരങ്ങളിൽ കളിയാടുന്ന പാരിലേക്ക്
നാഥാൻ നൽകിയ പരീക്ഷണമുറകളാൽ
പാതകൾ നിരസ്പർശരായി
ജനങ്ങൾ അങ്കലാപ്പിലായി
മദ്യമൊഹകരെ ആത്മഹത്യയിലേക്കു നയിച്ച്
സുരക്ഷിതത്വം കൈകലാക്കിയവർക്കു
മനസ്സമധാനം കൈവന്നു
സ്വയം മുന്കരുതലുകളാണിവിടെ
ജീവനുകളുടെ അടിത്തറ കൈപ്പറ്റുന്നത്
ഭീകര മഹാമാരി കൊറോണ
തന്റെ ഇരയെ തേടി നെട്ടോട്ടമോടുകയാണ്