ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
പേടിപെടുത്തുന്നൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
കൊറോണ എന്നൊരു മഹാമാരിയെ ....
സത്യമോ മിഥ്യയോ എന്നറിയാതെ-
ഓർക്കാപ്പുറത്തൊരു തേങ്ങലായി ,
ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...
ഞാനും എൻ കൂട്ടുകാരും
കാണാക്കയങ്ങളിലാഴ്ന്നുപോയി ...
എന്നാലും ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ ...
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..