ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/നവചേതന

Schoolwiki സംരംഭത്തിൽ നിന്ന്
നവചേതന

കാലം കടന്നുപോകുന്നിതാ ജീവൻ അ-
കാലത്തിൽ വെന്തു വേർപെട്ടിടുമ്പോൾ ...
കാത്തിരുന്നെത്രയോ നാൾ,ഞാനിതെത്രയോ
കരണമില്ലാത്തതാം ദിനങ്ങൾ
     
ആരോരുമില്ലാത്ത ശൂന്യമാം തെരുവുകൾ
ആഹാരമില്ലാതെ തേങ്ങുന്ന പാവങ്ങൾ
എന്നെന്നു തീർന്നിടും ചേതന വറ്റാത്ത -
നാമീ ദിനങ്ങൾ തൻ ദുരിതകടമ്പകൾ !

എത്രയോ കാലമാണ് രോഗശയ്യയിൽ
ജീവശ്ചവം ഞാൻ നിന്ന് കേഴുന്നു !
എന്നാണ് എപ്പോഴാണെന്നറിയില്ലന്നേ
മരണം നിറുകയിൽ തലോടുന്നനാൾ !

കരയുന്നു ഞാൻ ഇന്നുമലയുന്നു ഞാൻ ഒരു
സുന്ദരപൂർണമാം ദിവസത്തിനായി ........
ഇനിയും സമാഗതമാകുന്നതില്ല ,എൻ
 രോഗം ശമിച്ചതാം സുദ്ദിനങ്ങൾ !

ഇനിയെന്നൊരന്ദ്യമെൻ ദുരിതങ്ങൾതൻ ,
തീരാത്ത മായാത്ത ദുഃഖത്തിനായ് ?
ഓരോദിനവും ചില നവരോഗങ്ങ -
ളൂലകിനെ മാറ്റിമറിച്ചിടുന്നു .......

കാലത്തിനാംശമായ് മാറിയ കോവിഡി
ല്കപ്പെട്ടുപോകില്ല ദൈവഭൂമി
അതിനായി പൊരുതിടാം ,കരുതാലർജിച്ചിടു,
നവജീവിയ്‌ഹത്തിനായി ഒരുമിച്ചിടാം.


അഞ്ജന എസ്
9 - B ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത