ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/തിരിച്ചറിവെന്ന പ്രകാശം
തിരിച്ചറിവെന്ന പ്രകാശം
കുന്നത്തൂർ എന്ന പ്രദേശത്ത് ഗോപി എന്ന യുവാവ് താമസിച്ചിരുന്നു.അയാളുടേത് കൊച്ചുവീടാണ്.മദ്യപാനം മൂലം അദ്ദേഹത്തിന് ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടിരുന്നു.അതിനുശേഷം ഗോപിയ്ക് കൊടിയ വേദനകൾ നേരിടേണ്ടി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കവലയിലേക്കു പോകും വഴി ഗോപിക്ക് ശരീരമാകെ തളരുന്നത് പോലെ തോന്നി. അയാൾ തല ചുറ്റി വീണു.നാട്ടുകാർ പരിഭ്രാന്തിയോടെ ഓടിയെത്തി,അയാളെ രക്ഷിച്ചു.അവർ അയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.ഉറക്കമുണർന്ന ശേഷം അയാൾ ഒരു വാർത്ത അറിഞ്ഞു.താനൊരു കരൾ രോഗിയായി മാറിയെന്നുള്ള സത്യം.ആ സത്യം അയാളിൽ വേദന ഉളവാക്കിയെങ്കിലും മദ്യപാനം മാത്രം അയാൾ ഉപേക്ഷിച്ചില്ല.അയാൾ വീണ്ടും മദ്യപാനത്തിന്റെ വിഷം നിറഞ്ഞ പാത പിന്തുടർന്നു. അങ്ങനെ,മദ്യപാനത്തിന്റെ കരാള പാതകളിലൂടെ സഞ്ചരിചു ദിവസങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ,മഹാമാരിയായ കൊറോണ എന്ന വൈറസിന്റെ സാനിധ്യം കുന്നത്തൂരിലുമെത്തി.സർക്കാരിന്റെ ലോക്ക് ഡൌൺ പ്രഖ്യാപനം മൂലം ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ ഇരുന്നു.പക്ഷെ ഗോപി ഇതൊന്നും വകവയ്ക്കാതെ നാട്ടിലെങ്ങും ചുറ്റി നടന്നു.ഇതിനിടെയിൽ പലതവണ പോലീസിന്റെ ശകാരങ്ങളും മുന്നറിയിപ്പുകളും ഗോപിയ്ക്ക് നേരിടേണ്ടി വന്നു.ദിവസങ്ങൾ കഴിഞ്ഞപ്പോൾ തലവേദനയും ശ്വാസതടസ്സവുമെല്ലാം ഗോപിയ്ക്ക് അനുഭവപ്പെടാൻ തുടങ്ങി.സാധാരണ ഉണ്ടാകാറുള്ള പനിയാണെന്നുള്ള വിചാരത്തിൽ ചികിത്സയ്ക്ക് വിധേയമാകാതെ ഗോപി വീട്ടിൽ തന്നെ ഇരുന്നു.അങ്ങനെ രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗം മൂർച്ഛിച്ച ഗോപി പരസഹായം കൂടാതെ തനിയെ ആശുപത്രിയിലെത്തി.അവിടെയെത്തിയ ഉടൻതന്നെ അയാൾ വൈദ്യസഹായത്തിനു വിധേയനായി. ഡോക്ടർ കോറോണയുടെ സാനിധ്യം അയാളിൽ കണ്ടെത്തി.ദിവസങ്ങൾ കഴിയും തോറും അയാളിൽ കണ്ടെത്തിയ രോഗവും ഒപ്പം കരൾ രോഗവും മൂർച്ഛിച്ചു.തന്നെ കാർന്നു തിന്നുന്ന രോഗത്തെ വളരെ നിസ്സഹായനായി അയാൾ നോക്കികണ്ടു .കടന്നു പൊയ്ക്കൊണ്ടിരുന്ന ഓരോ നിമിഷവും ഗോപി സ്വയം പറഞ്ഞു;താൻ ഈ നിമിഷം മരിക്കുമെന്ന്.അങ്ങനെ കുറെ ദിനങ്ങൾ കടന്നു പോയി.ഡോക്ടറുടെ ചികിത്സയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് ഗോപിയ്ക്ക് അയാളുടെ രോഗത്തിന്റെ മൂര്ച്ചതാവസ്ഥയിൽ നിന്ന് ഒരു ശമനം ലഭിച്ചു.അവസാനം,അയാൾ എല്ലാം നസിലാക്കി.മദ്യപാനം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും,അത് നമ്മുടെ ജീവനുതന്നെ അപകടമാണെന്നും ഒപ്പം കോറോണയുട വ്യാപനമുള്ള ഈ കാലം നമ്മുക്ക് തരുന്നത് വീട്ടിൽ ഇരിക്കാനും നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരമാണെന്നും അത് നാം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അയാൾ തിരിച്ചറിഞ്ഞു.ശേഷം,രോഗാവസ്ഥയിൽ നിന്നും മോചനം നേടിയ ഗോപി മദ്യപാനവും അഹംഭാവവും ഉപേക്ഷിച്ചു തിരികെ വീട്ടിലേക്കു പോയി. പിണങ്ങിപ്പോയ ഭാര്യയും മക്കളും അയാളുടെ രോഗവിവരമറിഞ്ഞു തിരികെ വീട്ടിലേക്കെത്തി.അവരുടെ പിന്നീടുള്ള ദിനങ്ങൾ സന്തോഷത്തിന്റേതായിരുന്നു.ഇത്രയേറെ തിരിച്ചറിവുകളും പുതിയ ഒരു ജീവിതവും നൽകിയ ഭഗവാനോട് ഗോപി മനസ്സുനിറഞ്ഞു നന്ദി പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ