ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/അമ്മതൻ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മതൻ പാഠങ്ങൾ

എന്നമ്മയെന്നെ പഠിപ്പിച്ചോരാ പാഠങ്ങൾന്നത്രയും
എൻ ജീവിതത്തിൽ നിന്നകന്നു പോയീടവേ..........
കാലത്തെഴുന്നേറ്റു പല്ലുതേക്കു കുഞ്ഞേ
എന്നെന്നമ്മ വിളിച്ചു പറയുമ്പോൾ മെല്ലേ
എഴുന്നേറ്റുറക്കം തൂങ്ങിയിരിക്കുമെന്നെ
കുഞ്ഞു തല്ലുതന്നെഴുന്നേപ്പിച്ചു വിടുന്നതും
ഉമിക്കിരിയിട്ടമർത്തി തേപ്പിച്ചും
ഇളം പച്ചോല ഈർക്കിലിനാൽ
കുഞ്ഞു നാവു വടിച്ചുതന്നിടുന്നതും
 
എൻ മുഖം തണുത്തൊരാ കിണർ വെള്ളത്താൽ
കഴുകീടുന്നതും ഇനിയും നോക്കിയിരിക്കാതെ
പ്രാഥമിക കർമ്മം ചെയ്തുവാഉണ്ണീ എന്നു പറഞ്ഞോടിച്ചുവിടുന്നതും
നെറുകയിൽ ഒരു തോടം എണ്ണപൊത്തി തെളിനീരാൽ
എന്നെ കുളിപ്പിക്കുന്നതും, നീണ്ടു വളർന്നൊരാ നഖമെല്ലാം
വൃത്തിയാക്കി നല്ല ഉടുപ്പിട്ടെന്നെ അണിയിച്ചൊരുക്കി

അമ്മതൻ കൈയ്യാലുണ്ടാക്കും നാവിൽ കൊതിയൂറുo
ആഹാരം വയറുനിറയെ വാരിതന്നതും വൃത്തിയും
വെടിപ്പുമെന്തന്നെ പഠിപ്പിച്ചതും, ഇന്നുമെൻ കൺമുമ്പിൽ
മായാതെ മറയാതെ നിൽക്കുന്നുവല്ലോ, എങ്കിലും ഇന്നതെരോർമ്മയായി മാത്രം......
പഠിച്ചു കേമനായി കടലിനക്കരെക്കു പറന്നകന്ന ഞാൻ
വൃത്തിയും വെടിപ്പുമെല്ലാമുപേക്ഷിച്ചു പണത്തിനു
പുറകേ പാഞ്ഞു നടക്കവേ...

 രാവിലെ ഉണരില്ല, പല്ലുതേക്കില്ല കുളിയോ തോന്നുമ്പോൾ മാത്രം
ഫാസ്റ്റ് ഫുഡിന്റെ നാവിൻ രുചിമുകിളങ്ങൾ തീർക്കവേ
കിണർവെള്ളമില്ല, വെറും മിനറൽ വാട്ടറുകൾ മാത്രം.
നേരെ ഉറങ്ങില്ല, ഉണ്ണില്ല എപ്പോഴും തിരക്കോടെ തിരക്കായി
ജീവിതം മാറിയല്ലോ......
                   
അമ്മതൻ വൃത്തിതൻ പാഠം പഠിപ്പിക്കാൻ പലതരം വൈറസുകൾ
പാഞ്ഞുവന്നു, അപ്പോൾ ഞാൻ ഓർത്തുവല്ലോ എന്നമ്മതൻ വാക്കിൻ
മഹാത്മ്യം കുട്ടുകാരോടോത്ത കെട്ടി പുണർന്നു നടന്നിടുമ്പോൾ
അമ്മതൻ ശാസനം കാതിൽ മുഴങ്ങിടുന്നു........
               
 മകനെ എത്ര വലിയവൻ നീ ആകുമെന്നാലും
എത്ര ദൂരേയ്ക്ക് നീ പോയ്‌ മറഞ്ഞന്നാലും
അമ്മതൻ പഠിപ്പിച്ചോരാ നല്ല പാഠങ്ങൾ ഓർക്കുവിൻ
ജീവിത വഴികളിൽ അവയെ ഉപേക്ഷിച്ചു കളായാതിരിക്കു....
രോഗമുക്തി നേടൂ...ആരോഗ്യവാനായി ജീവിക്കുവിൻ.

ആർദ്ര
5-A ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത