ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിദ്യാർഥികളിൽ വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സാമൂഹ്യശാസ്ത്ര ക്ലബ് .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഏകോപനത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളിൽ അറിവിൻെറ ഏടുകൾസൃഷ്ടിക്കുന്നു.വളരെ ഊർജ്ജത്തോടെ മുന്നോട്ട് പോകുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ് കുട്ടികളിലെ വിജ്ജാനം വർദ്ധിപ്പിക്കാനും,ഗവേ‍ഷണ ബുദ്ധി വളർത്തിയെടുക്കാനും വലിയൊരു പങ്ക് തന്നെ വഹിക്കുന്നു.ദിനാചരണങ്ങളെക്കൂറിച്ച് മനസ്സിലാക്കാനായി വിവിധയിനം മത്സരങ്ങളും ബോധവത്ക്കരണക്ലാസുകളുംനൽകി വരുന്നു. സാമൂഹ്യബോധമുള്ള പുത്തൻ തലമുറയെ സൃഷ്ടിക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .

പരിസ്ഥിതി ദിനാചര​ണം

കുട്ടികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വരുത്താനായിപരിസ്ഥിതി ദിന മത്സരങ്ങൾ ഒാൺലെെനായി സംഘടിപ്പിച്ചു.പ്രസംഗം, ഉപന്യാസ രചന, പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ മത്സരത്തിലൂടെ കുട്ടികളിൽ ഏറെക്കറെ അവബോധം നൽകാൻ സാമൂഹ്യ ശാസ്ത്ര ക്ലബിന് കഴിഞ്ഞു.

ഹിരോഷിമാ ദിനാചരണം അണുബോംബ് വർ‍ഷിച്ചതിൻെറ വാർഷികമായി ആഗസ്റ്റ് -6 ഹിരോഷിമ ദിനം ആചരിച്ചു .ഓൺലൈനിൽ സംഘടിപ്പിച്ച പ്രസംഗം, ഉപന്യാസ രചന, പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ വിവിധയിനം മത്സരത്തിലൂടെ ആദ്യത്തെ ആണവായുധ പ്രയോഗത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു .ഒന്നരലക്ഷത്തോളം പേർ കൊല്ലപ്പെട്ട ഹിരോഷിമ ദുരന്തം ഇനി ആവർത്തിക്കരുതേ..... എന്ന ആഗ്രഹത്തോടെ ധാരാളം കുട്ടികൾ മത്സരങ്ങളിൽ പങ്കുചേർന്നു .

സ്വാതന്ത്ര്യ ദിനാചരണം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻെറ ഓർമ്മയ്ക്കായി ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ദേശീയ പതാക ഉയർത്തി ,ഭാരതത്തിൻറെ മഹിമ വാനോളമുയർത്തി .സ്വാതന്ത്ര്യത്തിൻെറ  വിലയെ ക്കുറിച്ച് മനസ്സിലാക്കാൻ ധാരാളം മത്സരങ്ങൾ നടത്തി .പ്രസംഗം, ഉപന്യാസ രചന ,പോസ്റ്റർ ,ക്വിസ് തുടങ്ങിയവയിലൂടെ സ്വാതന്ത്ര ചരിത്രത്തിനെക്കുറിച്ചുള്ള ബോധം കുട്ടികളിൽ വളർത്താൻ കഴിഞ്ഞു.