ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/എന്റെ അപ്രതീക്ഷിത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അപ്രതീക്ഷിത അവധിക്കാലം 


 കൊറോണ എന്നാ മഹാവ്യാധി നമ്മുടെ രാജ്യത്തെ ഉണ്ടായപ്പോൾ എനിക്ക് നഷ്ടമായാതെ എന്റെ വിലപ്പെട്ട അധ്യായന ദിവസങ്ങളും വാർഷിക പരീക്ഷകളും ആണ്. അവധിക്കാലം എനിക്ക് വളരെ ഇഷ്ടമാണെങ്കിലും ഇങ്ങനെ ഒരു ദുരന്തത്തിലൂടെ വന്ന അവധിക്കാലം എനിക്ക് ഉൾകൊള്ളാൻ ആകുന്നില്ല. സ്നേഹനിധികളോടും, അദ്ധ്യാപകരോടും പ്രിയകൂട്ടുകാരോടും ഒരു വാക്ക് പോലും പറയാതെ അപ്രതീക്ഷിതമായി പിരിയേണ്ടതിന്റെ ദുഃഖം എന്നിൽ ഇപ്പോഴും ഉണ്ട്. സാധാരണ അവധികാലം പോലെ അല്ലല്ലോ വീടിനുള്ളിൽ തളച്ചിടപ്പെട്ട അവധിക്കാലം തികച്ചും ദുസ്സഹമാണ്. കൂട്ടുകാരോടൊത്ത കളിക്കാനോ  പറമ്പിൽ ഇറങ്ങാനോ സ്വാതന്ത്ര്യം ഇല്ലാത്ത ഇ അവധിക്കാലം വേണ്ടായിരുന്നു എന്നെ എനിക്ക് തോന്നുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും കൊറോണ എന്നാ മഹാമാരിക്കെതിരെ പൊരുതാൻ വേണ്ടിയാണ് ഇങ്ങനെ ഒരു അവസ്‌ഥ എന്നുള്ളതുകൊണ്ട് ഞാൻ അതിനെ ഉൾകൊള്ളുന്നു. ഇ ഒരു വൈറസിന്റെ അക്രമണത്തിൽനിന്നെ രക്ഷനേടാനും ഒരു ജീവൻപോലും പൊലി യാതിരിക്കാനും ഞാനും പ്രാർത്ഥിക്കുന്നു. ഭീതിയല്ല ജാഗ്രത ആണ് വേണ്ടത്.  ""   നമ്മുക്ക് ഒന്നിച്ചെ നേരിടാം ഇ മഹാമാരിയെ " "   നാടിന്റെ നന്മക്കായി   പ്രാർത്ഥിച്ചുകൊണ്ട് "


ദേവനന്ദ
7 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം