ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ് 2025
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിനം ആചരിക്കുന്നതിൻറെ ഭാഗമായി ഡിഡിസഭ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. 22/ 09/ 2025 സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ എടുത്തുകൊണ്ട് പരിപാടിക്ക് സമ്മാരംഭം കുറിച്ചു .23/09/2025 സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ ഉൾപ്പെടുത്തുന്ന പോസ്റ്റർ മത്സരം നടത്തി. 24/09/ 2025 ബുധനാഴ്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ പഠന ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നടത്തി. ശ്രീ ജീൻസ് സുധാകൃഷ്ണൻ നയിച്ച പഠന ക്ലാസ് കുട്ടികൾക്ക് പുത്തൻ അറിവായിരുന്നു. തുടർന്ന് വിദ്യാലയത്തിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക്റ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു ഈ പ്രദർശനം മറ്റു കുട്ടികൾക്ക് ഓർഡിനോകിറ്റുകൾ പരിചയപ്പെടുത്തുന്നതിനും, അത് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഫീഡിങ് ഹെൻ, ട്രാഫിക് സിഗ്നൽ, ടോൾഗേറ്റ്, സെൻസറിൻ വേസ്റ്റ് ബാസ്ക്കറ്റ്, ഡാൻസിങ് എൽഇഡി തുടങ്ങിയ പ്രവർത്തനങ്ങൾ കാണുന്നതിനും, മനസ്സിലാക്കുന്നതിനും അവസരമൊരുക്കി.