ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/മതിലുകൾ ഭേദിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മതിലുകൾ ഭേദിച്ച മഹാമാരി

ഒട്ടനവധി ആചാരങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ഉറവിടമായ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നുണ്ട്. കൊറോണ.... കേൾക്കുമ്പോൾ തന്നെ ആരായാലും ഒരു നിമിഷം പകച്ചുനിന്നുപോകും. ഇങ്ങനെയൊരു വൈറസ് ചൈനയിൽ കിളിർത്തു എന്നറിഞ്ഞപ്പോൾ തന്നെ നമ്മുടെയിടത്തൊന്നും വരില്ല എന്നുറപ്പിച്ചിരുന്നു നാം. എന്നാൽ നമ്മുടെ വിശ്വാസങ്ങൾ ക്കു അപ്പുറമാണ് കൊറോണ യുടെ കടന്നു കയറ്റം. പരീക്ഷകൾ മാറ്റി വച്ചു എന്ന അറിയിപ്പ് വന്നപ്പോൾ തന്നെ ഒന്ന് സന്തോഷിച്ചിരുന്നു. കേരളത്തിൽ കടന്നു കൂടിയ ഈ മഹാമാരി ദിനംപ്രതി മാനവരുടെ ജീവനെടുക്കുന്നു എന്ന് കേട്ടപ്പോൾ ഭയപ്പെട്ടു. എന്തിന് അധികം ചൈനയിലെയും ഇറ്റലിയി ലെയും സ്പെയിനിലെയും മരണസംഖ്യ കണ്ടപ്പോൾ തന്നെ ഉള്ള ജീവൻ ആശംകമൂലം നഷ്ടമാകുമോ എന്ന് പേടിച്ചു. ഈ ദുരവസ്ഥയെ തടയാൻ പത്രദൃശ്യമാധ്യമ ങ്ങൾ മുന്നോട്ടുവയ്ക്കുന്ന മുന്കരുതലുകളിൽ ചിലതു " കൈകൾ വൃത്തിയായി സോപ്പോ മറ്റും ഉപയോഗിച്ച് കഴുകുക, രോഗികളുമായുള്ള സംബർകം പരമാവധി ഒഴിവാക്കുക, അങ്ങനെയുള്ള സാഹചര്യം ഉണ്ടായാൽ തന്നെയും രോഗിയുമായി നിശ്ചിത അകലം പാലിക്കുകയും മാസ്ക്കോ കർചീഫൊ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യുക, വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിക്കുക, രോഗലക്ഷണങ്ങളായ പനി, ചുമ, ജലദോഷം, തുമ്മൽ, തൊണ്ടവേദന മുതലായവ കാണാൻ ഇടയാകുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക, ഇവയെല്ലാമാണ്.

ഇത്തരം മുൻകരുതലുകളെ മാനിച്ചു വെളിയിൽ പോകാതെ അവരവരുടെ ഭവനങ്ങളിൽ ഇരുന്നാൽ തന്നെ ചുമ്മാ കോറോണയെ ലോകത്ത് നിന്നും തുരത്താനാകും എന്ന് ഭരണകൂടം വാദിക്കുന്നു. വാസ്‌തവത്തിൽ കൊറോണ എന്നത് വായുവിലൂടെയോ ജലത്തിലൂടെയോ പകരുന്ന ഒന്നല്ല. വ്യക്തികളുമായുള്ള സംബർകം മൂലമാണ് ഇവ വ്യാപിക്കുന്നത്. അതിനാൽ സാമൂഹിക അകലമാണ് ഇതിനുള്ള ഉത്തമ പ്രതിവിധി.പനി, ചുമ, മുതലായവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് കാണുമ്പോൾ ചിലരെങ്കിലും ചിന്തിചേക്കാം "ഇവയെല്ലാം സാധാരണ ഒരു മനുഷ്യനുണ്ടാകുന്ന അസുഖങ്ങളല്ലേ. "

എന്നാൽ കൊറോണ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾക്ക് അവയുടെ തായ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എന്നിരുന്നാലും യാത്രകൾ ഒഴിവാക്കിയാൽ സാധാരണ എന്ന് പറയപ്പെടുന്ന രോഗങ്ങൾ ഇല്ലാതാക്കാം എന്നുറപ്പ്. മാനവരാശിയെ ധനികനെന്നും ദരിദ്രനെന്നും വേർതിരിവില്ലാതെ വർഗിയതയില്ലാതെ ഒരു കുടകീഴിൽ ചേർക്കുന്ന ഒന്നുണ്ട്. "പ്രളയം " വീടും പരിസര പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപെട്ടപ്പോൾ ഇനിയൊരു ജീവിതം ഉണ്ടാകുമെന്നു നമ്മളാരും കരുതിയതല്ല. കോടി കണക്കിന് ജനങ്ങളുടെ പ്രാർത്ഥന ഒന്ന് മാത്രമാണ് ഈ പുനരുത്ഥാനം. കൊറോണ കാലഘട്ടവും അങ്ങനെയാകുമെന്നു നമുക്ക് ആശ്വസിക്കാം.

അലീന സെൻ
9 F ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം