ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ ഒന്നായി മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി മുന്നേറാം

ഒന്നായി മുന്നേറാം ഒന്നായി ജയിച്ചീടാം
വീണ്ടെടുക്കാം നമുക്കാ മാമല നാടിനെ
ഒത്തു പിടിച്ചാൽ മലയും പോരും
ഓർത്തെടുക്കാമാപ്തവാക്യവുമൊക്കെയും
എത്ര വിരുതൻ വന്നു നമ്മുടെ വഴിയേ -
നിന്നാലും
ശ്രദ്ധാലുക്കൾ ആയി ബലവാന്മരായി -
നമുക്കതിനെതിരെ പടപൊരുതി വിജയിച്ചീടാം.
എന്നാൽ നമുക്കാവശ്യമായാവ ആയുധങ്ങളല്ല,
ഔഷധിയാൽ ശമിക്കപ്പെടാത്ത ഇവനെ
പ്രതിരോധിച്ചു നിർത്താൻ നാം സ്വയം
പടപൊരുതുന്നു.
മഹാമാരിയായി എത്തിയ ഇവൻ കൊണ്ടു -പോയത്
നമ്മുടെ ലക്ഷത്തിലധികം സുഹൃത്തുക്കളെ
ഇതിന്റെ പകയായി നാം ചെയ്യേണ്ടത് സ്വയം പൊരുതുക
മുഖാവരണമണിഞ്ഞ് പൊരുതുക
കരസ്പർശം ഇല്ലാതെ
സ്വയം കരത്തെ മുറുക്കിക്കെട്ടാം,
മനസ്സുകൾ കൂട്ടിയോചിപ്പിച്ചു,
നിശ്ചിത അകലം പാലിക്കാം മേനികൾ തമ്മിൽ.

Navya.c
9 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത