ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ കൈയൊപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ കൈയൊപ്പ്

ചെറിയൊരു ഗ്രാമത്തിൽ താമസിച്ചു വന്നിരുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവളുടേത്. എവിടെനിന്നോ മലയാളനാട്ടിൽ എത്തപ്പെട്ട അവളും അവരുടെ കുടുംബവും. അമ്മയും അനിയനും മാത്രമേ അവൾക്ക് ഉള്ളതെങ്കിലും വലിയ ദുഃഖം ഒന്നും അവളെ അലട്ടിയിരുന്നില്ല. പുറംലോകവുമായി ഒന്നും ഉള്ള ബന്ധങ്ങൾ ഒന്നും അവർക്കുണ്ടായിരുന്നില്ല. പലപ്പോഴും കേട്ടിരുന്ന മലയാളഭാഷയെ അവർ ചിലപ്പോഴൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. നാടോടികളായ അവർ പല സ്ഥലങ്ങളിലും താമസിച്ചിരുന്നു. എട്ടു വയസ്സുള്ള ആ കുഞ്ഞു പെൺകിടാവിനെ മനസ്സ് വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തൻറെ കൊച്ചു കുടുംബത്തിൽ നിന്ന് അവൾ സന്തോഷം കണ്ടെത്തി. പേരെന്നു പറയാൻ ഒന്നും ഇല്ലാത്തതിനാൽ പലപ്പോഴും അവളെ തെരുവ് തെണ്ടീ എന്നൊക്കെ പല ആളുകളും വിളിച്ചിരുന്നു .വിശപ്പിനെയും പട്ടിണിയുടെയും വില മനസ്സിലാക്കിയതിനാൽ അന്നം എന്ന വാക്കു തന്നെ അവളെ സന്തോഷിപ്പിക്കുന്നത് ആയിരുന്നു . സ്വന്തം മകൾ അല്ലാത്തതുകൊണ്ട് ആയിരിക്കാം അമ്മ അവളെ അവരിൽ നിന്ന് അകറ്റി ഇരുന്നത് .എന്നാലും ആ കൊച്ചു മനസ്സിൽ ഉണ്ടായിരുന്നത് അവരോടുള്ള നിറഞ്ഞ സ്നേഹമാണ് .


അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു സംഭവമായിരുന്നു അന്ന് നടന്നത് . മനുഷ്യവർഗത്തിന് പരിസ്ഥിതിയോടുള്ള കൊടുംക്രൂരതയുടെ ഫലമായി പെട്ടെന്നുണ്ടായ സുനാമിയിൽ അവളും പെട്ടു പോയിരുന്നു അവൾ പിന്നെ കാണുന്നതും അറിയുന്നതും എല്ലാം വളരെ ഭയാനകമായ കാര്യങ്ങളായിരുന്നു മനുഷ്യവർഗ്ഗത്തിൽ പ്രകൃതിയോടുള്ള ക്രൂരത...... നാടിനെ ഞെട്ടിച്ച ആ വെള്ളപ്പൊക്കത്തിൽ പെട്ട അവളെ, ജീവൻ പണയം വെച്ച് രാപ്പകലില്ലാതെ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടം നന്മ നിറഞ്ഞ ജീവൻരക്ഷാ പ്രവർത്തകർ അവളെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചു അമ്മയെ കുറിച്ച് അനുജനെ കുറിച്ചോ ഒരു വിവരവും അവൾക്ക് അറിയാൻ ആയില്ല .എല്ലാം ഒരു അത്ഭുതം ആയിട്ടാണ് അവൾക്ക് തോന്നിയത് തന്നെ രക്ഷിച്ച ആ പ്രവർത്തകരോട് എന്തെന്നില്ലാത്ത ബഹുമാനവും കരുണയും തോന്നി അവൾ അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുന്ന ഇത്തരം ആളുകളെ പലപ്പോഴും പലരും മറക്കാൻ ശ്രമിക്കുന്നു അവർ ഇവിടെ തന്റെ സ്വപ്നങ്ങൾ മറക്കുന്നു .കുടുംബ മറക്കുന്നു ,തന്റെ ജീവിതം മറക്കുന്നു ,ഒരേ ഒരു ലക്ഷ്യം ലോകത്തിലെങ്ങും ഇന്നും സ്നേഹവും സന്തോഷവും നിലനിൽക്കണം. അതിനുവേണ്ടി അവർ പോരാടുന്നു ഇതെല്ലാം അവളുടെ മനസ്സിൽ ചെറിയ നീറ്റൽ ഉണ്ടാക്കി തനിക്കും ചില കടമകൾ ഇല്ലേ എന്ന് അവൾ ഓർത്തു .വലിയ സ്വപ്നങ്ങൾ ഒന്നുമില്ലാത്ത അവളുടെ മനസ്സിൽ ഇന്ന് ഒരു ലക്ഷ്യമുണ്ട് അവളിന്ന് പ്രവർത്തിക്കുന്നു..... നാടിനുവേണ്ടി ജനങ്ങൾക്കുവേണ്ടി ജീവജാലങ്ങൾക്ക് വേണ്ടി ഇന്നും തന്റെ ജീവിതം മറന്ന മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന നന്മനിറഞ്ഞ പ്രവർത്തകരെ ബഹുമാനത്തോടെ ഓർക്കുന്നു.

ദേവിക.ഐ
9.A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ