ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/കരുതലോടെ നേരിടാം
കരുതലോടെ നേരിടാം
ലോകം മുഴുവൻ ഇന്ന് ഒരു ഇത്തിരിക്കുഞ്ഞൻ വൈറസിന്റെ വായിൽ നിശ്ചലമായിരിക്കുകയാണ്. ഏത് മഹാമാരിയെയും അതിജീവിക്കാനുള്ള കരുത്ത് ശാസ്ത്രത്തിനുണ്ടെന്ന ധാരണയെ അട്ടിമറിച്ചു കൊണ്ടാണ് 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസ് യാത്രയാരംഭിച്ചത്. കൊറോണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ വൈറസ് ജനുവരിയിലെ അന്ത്യവാരത്തിൽ കേരളത്തിലും തലപൊക്കി. ഏഷ്യയിലും ,അമേരിക്കയിലും ,യൂറോപ്പിലും എന്നു വേണ്ട ലോകരാജ്യങ്ങളിലെല്ലാം തന്നെ ഇന്ന് നാടുവാഴുന്നത് കൊറോണയാണ്. സത്യത്തിൽ കൊറോണ പുതിയ വൈറസല്ല. ഏകദേശം നാൽപ്പത് കൊല്ലമായി ഇതിനെ കുറിച്ച്'പഠിച്ചു വരുന്നു. കൊറോണ വൈറസ് കുടുംബത്തിൽ അൽഫാ, ബീറ്റ, ഗാമ എന്നിങ്ങനെ നാൽപതോളം തരമുണ്ട്. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചൈനയിലും ഹോങ്കോങിലും മറ്റും പൊട്ടിപ്പുറപ്പെട്ട സാർസ് , ഒരു ദശാബ്ദത്തിനു ശേഷം മധ്യപൂർവ്വേഷ്യയിൽ പ്രത്യക്ഷപ്പെട്ട മെർസ് എന്നിവയും ഇതേ കുടുംബത്തിൽ നിന്നു തന്നെ. ഓരോ അസുഖകാലവും മനുഷ്യമനസ്സുകളിലെ നന്മയും മാനവികതയും തിരിച്ചറിയാനുള്ള അവസരം കൂടിയാണ്. 1940 കളിൽ കേരളത്തിൽ , പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഉറഞ്ഞു തുള്ളിയ വസൂരി ,കോളറ എന്നിവയെ അതിജീവിക്കാൻ നമുക്ക് കരുത്തു പകർന്ന അതേ ഐക്യം തന്നെ കൊവിഡിനെയും അതിജീവിക്കാൻ നമുക്ക് മുതൽക്കൂട്ടാകും. ഇതിന് വായുവിലൂടെ പകരാനാവില്ല. രോഗികളുടെ ശരീര സ്രവങ്ങളിലൂടെയാണ് ഇത് പുറത്തു കടക്കുന്നത്. വായു സഞ്ചാരമില്ലാത്ത മുറികളിൽ ഒരു രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറന്തള്ളപ്പെടുന്ന ജലകണികകൾക്ക് 8 m വരെ സഞ്ചാര ശേഷിയുണ്ട്. അതു കൊണ്ടു തന്നെ നാം, കുട്ടികൾ ഈ കാലഘട്ടത്തിൽ ഏറെ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളെന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. - ആവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക - സാമൂഹിക അകലം പാലിക്കുക - സാനിറ്ററൈസർ / സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക - മാസ്കുകൾ ഉപയോഗിക്കുക - പുറത്തുള്ളവരുമായി സംഘം ചേർന്നുള്ള കളികൾ ഒഴിവാക്കുക - മാനസിക ധൈര്യം കൈവെടിയാതിരിക്കുക. - WHO, ആരോഗ്യ വകുപ്പ് എന്നിവർ നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം