ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഇങ്ങനേയും ഒരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനേയും ഒരവധിക്കാലം

വല്ല്യ സന്തോഷത്തിലായിരുന്നു ഞാൻ. രണ്ടുമൂന്നു പരീക്ഷ കൂടി കഴിഞ്ഞാ പിന്നെ അവധിക്കാലാ. അടിച്ചുപൊളിച്ചു നടക്കാനുള്ള സമയം. ഹോം വർക്ക് ഇല്ല, ടീച്ചറെന്ന് അടി മേടിക്കേണ്ട, പഠിക്ക് പഠിക്ക് ന്ന് കേൾക്കുകയും വേണ്ട. അടുത്ത വർഷം പത്താം ക്ലാസ് ആയതുകൊണ്ട് അമ്മയും ടീച്ചർമാരും കുറച്ച് സ്ട്രിക്റ്റ് ആവും. എന്നും ട്യൂഷന് പോകണ്ടി വരും. ചേച്ചിയും ചേട്ടനും 10 എ പ്ലസ് വാങ്ങിച്ചത് എനിക്ക് പാരയായി. അടുത്തവർഷം എല്ലാരും കൂടി എന്നെ അങ്ങ് പൂട്ടും. അതിന് മുമ്പ് പൊളിച്ചടുക്കാൻ പറ്റിയ സമയാ ഈ അവധിക്കാലം. നാടക ക്യാമ്പിൽ പോണം, വിരുന്നു പോണം പൂരം കാണാൻ പോണം പിന്നെ അതിനുപുറമേ ട്യൂഷനും പോണം. അങ്ങനെ എത്ര കാര്യങ്ങൾ എന്നറിയോ ഞാൻ പ്ലാൻ ചെയ്ത് വെച്ചിരുന്നത്. എല്ലാം കൊറോണ കൊണ്ടുപോയി. ദുഷ്ടൻ. വിരുന്നു പോക്ക് പോയിട്ട് വീട്ടീന്ന് ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആക്കി. ലോക്ക് ഡൗൺ ആണേൽ നീട്ടുന്നത് അല്ലാണ്ട് കഴിയുന്നത് കാണാനില്ലായിരുന്നു. പത്രത്തിലും ടിവിയിലും ഇതു തന്നെ വാർത്ത. ലോകം മൊത്തം അങ്ങ് മാറിപ്പോയി. ആർഭാടങ്ങൾ ഇല്ലാതെയും ജീവിക്കാം എന്ന് മനസ്സിലായി. ടിവി വച്ചാൽ കൊറോണ എടുത്ത് ജീവനുകൾ എത്ര പേരാ ല്ലെ! ഓരോ ദിവസവും ഞാൻ കാത്തിരിക്കും പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടോ എന്നറിയാൻ. ദിനംപ്രതി പോസിറ്റീവ് കേസുകൾ കൂടി കൊണ്ടിരുന്ന കേരളത്തിൽ ഇപ്പോൾ എണ്ണം നന്നേ കുറഞ്ഞു. പിന്നെ നമ്മുടെ സർക്കാരും നന്നായി പരിശ്രമിക്കുന്നുണ്ടല്ലോ അതാണ് ഏക ആശ്വാസം. കേരളം വീണ്ടും ലോകത്തിനു മാതൃകയാകും കൊറോണ മറികടന്നു എന്ന് ചരിത്രത്തിലൂടെ. അതെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും അതിനായി ഈ അവധിക്കാലം അകലം പാലിച്ചുകൊണ്ടാകട്ടെ.

ANUSREYA
9 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം