ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കാം

കാലാവസ്ഥ വ്യതിയാനം, ആഗോളതാപം, അമ്ലമഴ, വന നഷീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന നിരവധി പ്രധിഭാസങ്ങൾ ലോകത്ത് മുഴുവൻ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഞാൻ ജീവിക്കുന്നത്. പച്ച പുൽ മേടുകളും തണ്ണീർ തടങ്ങളും മറ്റു വിവിധ ജല സ്രോതസ്സുകളും വറ്റി വരണ്ടു കൊണ്ടിരിക്കുന്ന കാഴ്ച്ച നാം ഇന്ന് കാണുന്നു. ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം മനുഷ്യന്റെ ശാസ്ത്രീയമല്ലാത്ത പരിസ്ഥിതിയിലുള്ള ഇടപെടലുകൾ കൊണ്ട് മാത്രമാണ്. മറ്റു ജീവജാലങ്ങൾ ഒന്നും പരിസ്ഥിതിയെ ഒരു തരത്തിലും നശിപ്പിക്കുന്നില്ല. മനുഷ്യന്റെ സ്വാർഥ താല്പര്യങ്ങൾക്കുവേണ്ടി വനങ്ങളും പുഴകളും എല്ലാം ചൂഷണം ചെയ്യുന്നത് നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ വികൃതമാക്കാൻ കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ എന്നിവ കത്തിക്കുമ്പോൾ പരിസ്ഥിതിയെ ചൂട് പിടിപ്പിക്കുകയാണ് യഥാർത്ഥത്തിൽ നാം ചെയ്യുന്നത്. കരിയിലയും മറ്റും കത്തിക്കാതെ ജൈവ വളമാക്കി മാറ്റുമ്പോൾ ഇവ പുതിയ ചെടി വളരാൻ വഴി ഒരുക്കുകയാണ് നാം ചെയ്യുന്നത്. ഇങ്ങനെ ഓരോ കാര്യങ്ങളും പരിസ്ഥിതി സൗഹാർഥപരമായി ചെയ്യാൻ നാം ആരും മറക്കരുത്.

സഫ കെ
6 E ഡി എൻ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം