ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ : നാം ശ്രദ്ധിക്കേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ :നാം ശ്രദ്ധിക്കേണ്ടത്

ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മുടെ പൂർവികർമുതൽ ഇന്ന് വരെ നാം വളരെയേറെ ബോധവാന്മാരായിരുന്നു. ശുചിത്വം എന്നത് വ്യക്തിക്കും സമൂഹത്തിനും വേണ്ടതാണ്. മാത്രമല്ല ശുചിത്വം നമ്മുടെ ആരോഗ്യവുയി വളരെ ബന്ധമുള്ളതാണ്. എന്നാൽ എന്നാൽ പുതിയ തലമുറ മാലിന്യങ്ങളെല്ലാം രോഗം റോഡിലും മറ്റു പൊതുസ്ഥലത്തും നിക്ഷേപിക്കുന്നു. എങ്ങനെ പോവുകയാണെങ്കിൽ നമ്മുടെ നാട് മാലിന്യക്കൂമ്പാരമായി മാറും. അതുകൊണ്ട് ഈ ചൂഷണത്തെ നാം തടയണം അല്ലെങ്കിൽ പല രോഗങ്ങൾക്കും ഇത് കാരണമാകും.

നാം ഓരോരുത്തരും നമ്മുടെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ അന്തരീക്ഷത്തിനും സസ്യലതാദികൾക്കും ഭീഷണി ഇല്ലാത്ത രീതിയിൽ നാമതിനെ നശിപ്പിക്കണം. വ്യക്തിയിലും സമൂഹത്തിലും ശുചിത്വം ഉണ്ടായാൽ മാത്രമേ നമ്മുടെ നാട് ശുചിത്വമുള്ള താവൂ.

നാം എവിടെയെല്ലാം ബന്ധപ്പെടുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണുന്നു. ഫ്ലാറ്റുകൾ ,കച്ചവട സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നെല്ലാം മാലിന്യങ്ങൾ മനുഷ്യർക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

മാലിന്യരഹിതം എന്നാൽ മലിനീകരണ സാധ്യതകളെ അപകടകരമല്ലാത്ത രീതിയിൽ ഉപയോഗിക്കുകയോ നശിപ്പിക്കുകയോ ചെയ്യലാണ്.ഓരോ വ്യക്തിയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . മാലിന്യം കുറയുന്ന ജീവിത രീതി സ്വീകരിക്കുക .വീട്ടിലെ അഴുക്കു വെള്ളം പൊതുഇടങ്ങളിലേക്ക് ഒഴിക്കിവിടാതെ പച്ചക്കറികൾക്കും മറ്റുംഉപയോഗപ്പെടുത്തുക

ശുചിത്വം ഇല്ലായ്മ മൂലം നാം ഒരുപാട് രോഗങ്ങൾക്ക് ഇരയാകുന്നു. മലിനജലത്തിലൂടെ സാംക്രമിക രോഗങ്ങൾ പടരുന്നു. നാം പരിശ്രമിച്ചാൽ നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാം ...

മുഹമ്മദ് ഫായിസ്
7 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം