ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നന്മയുടെ കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ കൈകൾ

സ്കൂളിൽ ബെല്ലടിച്ചു കുട്ടികൾ എല്ലാവരും ക്ലാസ്സിൽ കയറി സാർ ക്ലാസ്സിൽ വന്നു പ്രാർത്ഥന കഴിഞ്ഞ് പ്രസന്റ് വിളിക്കാൻ ആയി ഇരുന്നു. ആദിൽ.. പ്രസന്റ് സാർ," 'അദ്നാൻ.. പ്രസന്റ്റ് സാർ, അബാൻ… അബാൻ അവൻ ഇതുവരെ വന്നില്ലേ? ഇല്ല സാർ ഹനാൻ പറഞ്ഞു. അവൻ ഇന്നും വരാൻ വൈകും.അതെ അതെ എന്നെത്തെയും പോലെ എല്ലാവരും ചിരിച്ചു . ഇതുകേട്ട് സാർ പറഞ്ഞു അവൻ ഇങ്ങോട്ടു വരട്ടെ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട് പ്രസന്റ്റ് വിളി ഒക്കെ കഴിഞ്ഞ് സാർ ക്ലാസ്സ് എടുക്കാൻ തുടങ്ങി സാർ…. സാറും ബാക്കി കുട്ടികളും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ക്ലാസിലെ വാതിൽക്കൽ ഒരു ആൺകുട്ടി നിൽക്കുന്നു അതെ അബാൻ തന്നെ. എവിടെയായിരുന്നെടാ? നിന്നെ ഞാൻ കാണിച്ചു തരാം. നീ അവിടെത്തന്നെ നിൽക്ക് ഞാൻ നിന്റെ വീട്ടിലേക്ക് ഒന്നു വിളിക്കട്ടെ.സാർ എന്നിട്ട് വീട്ടിലേക്ക് വിളിച്ചു സാർ: ഹലോ ഇത് അബാൻെറ വീടല്ലേ? ഉമ്മ : അതെ ഇതാരാ ഞാൻ അവന്റെ സാറ് മൂസ. ഹാ.. മൂസ സാർ ആണോ? അവനെന്നും വളരെ വൈകിയാണ് സ്കൂളിലെത്തുന്നത് സാർ പറഞ്ഞു. ങേ!?, അവൻ രാവിലെ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ പുറപ്പെടാറുണ്ട് ഏകദേശം ഒരു 7 മണിക്ക് ഇറങ്ങും. അതെയോ എന്നാൽ ശരി ഞാൻ അവനോട് ഒന്ന് ചോദിക്കട്ടെ. സാർ എന്തെങ്കിലും പ്രശ്നമുണ്ടോ ഏയ് ഒന്നുമില്ല ഞാൻ വെറുതെ അന്വേഷിക്കാൻ വേണ്ടി വിളിച്ചതാണ് അവൻ വൈകുന്നേരം വൈകിയാണ് വീട്ടിൽ എത്താറ് എന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറയും ഓഹോ അങ്ങനെയാണോ ഞാനൊന്നു ചോദിച്ചു നോക്കട്ടെ എന്നാൽ ശരി സാർ ഫോൺ വെച്ചു.

അബാൻ ഇങ്ങോട്ടു വരൂ നീ വീട്ടിൽ നിന്ന് ഏഴ് മണിക്ക് ഇറങ്ങിയിട്ട് എന്താ ഇത്രയും നേരം വൈകുന്നത്? അബാൻ നിശബ്ദനായി നിന്നു. എവിടെയായിരുന്നു പറയടാ, എവിടെയായിരുന്നു ഇത്രയും നേരം? വീണ്ടും നിശബ്ദത. ഇതുകണ്ട് സാർ അവനെ പൊതിരെ തല്ലി. എന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല.

പിറ്റേദിവസം സാർ അതിരാവിലെ അബാന്റെ വീടിന്റെ അടുത്തെത്തി. അവൻ വെളിയിൽ ഇറങ്ങുന്നതും കാത്തു നിന്നു. പതിവുപോലെ അബാൻ ഏഴുമണിക്ക് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. സാർ അവൻ അറിയാതെ അവനെ പിന്തുടർന്നു അവനെ കണ്ട് മൂസാ സാർ അമ്പരന്നു. ഒരു തോളിൽ ബാഗും മറ്റേതിൽ തൂമ്പയും, കയ്യിൽ ഒരു കത്തിയും അതായിരുന്നു അവന്റെ കോലം. കുറച്ചു നടന്നതിനു ശേഷം വഴിയിൽ കണ്ട പ്ലാസ്റ്റിക്കുകൾ എല്ലാം അവൻ പെറുക്കിയെടുക്കാൻ തുടങ്ങി ശേഷം തൊട്ടപ്പുറത്തുള്ള വേസ്റ്റ് ബക്കറ്റിൽ അത് നിക്ഷേപിച്ചു. എന്നിട്ട് വീണ്ടും നടക്കാൻ തുടങ്ങി അപ്പോഴാണ് വഴിയിൽ ഒരു എലി ചത്തു കിടക്കുന്നത് കണ്ടത് അബാൻ അതെടുത്ത് തൂമ്പ കൊണ്ടൊരു കുഴിയെടുത്തു ശേഷം അതിനെ കുഴിച്ചിട്ടു. അബാൻ റെ പ്രവർത്തി കണ്ട് അതിലൂടെ പോകുന്നവർ അവനെ കളിയാക്കാനും വേസ്റ്റുകൾ അങ്ങിങ്ങായി എറിയാനും തുടങ്ങി. അതെല്ലാം വേസ്റ്റ് ബക്കറ്റിൽ ഇട്ടുകൂടെ? അബാൻ ചോദിച്ചു. നീ പോടാ ചെറുക്കാ നാട് നന്നാക്കുന്ന ഒരാൾ അവർ പറഞ്ഞു. അവൻ ഇതൊന്നും കാര്യമാക്കാതെ വേസ്റ്റുകൾ എല്ലാം പെറുക്കി വേസ്റ്റ് ബക്കറ്റിൽ ഇട്ടു. ശേഷം കെട്ടിനിൽക്കുന്ന വെള്ളവും, ചിരട്ടയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളവും ഒഴിവാക്കി. എന്നിട്ട് തൊട്ടടുത്തുള്ള ഒരു പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം കോരി കുടിച്ചതിനുശേഷം യൂണിഫോമിട്ട്ട സ്കൂളിൽ പോയി.

അപ്പോഴേക്കും എന്നത്തെയും പോലെ നേരം വൈകിയിരുന്നു. സാർ ബൈക്കിൽ കയറി പോയി. അന്നും നേരം വൈകിയതുകൊണ്ട് കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അപ്പോൾ സാർ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു ഒന്നും പറഞ്ഞില്ല. താൻ ഇന്ന് കണ്ടതും അബാൻ ചെയ്തതും ആയ എല്ലാ കാര്യങ്ങളും സ്റ്റാഫ് റൂമിലെ അധ്യാപകരോട് പറഞ്ഞു. ഇത് കേട്ട് അധ്യാപകർ പരസ്പരം നോക്കി. ഇങ്ങനത്തെ കുട്ടികളൊക്കെ നമ്മുടെ സമൂഹത്തിൽ ഉണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല !താൻ ശരിക്കും കണ്ടോ അവൻ തന്നെയാണോ അത് അതെ സർ, ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്. അവൻ നമ്മുടെ സ്കൂളിനെയും നാടിന്റെയും അഭിമാനമാണ്. ശരിയാണ് അതെ അതെ മറ്റുള്ളവരും അത് ശരിവെച്ചു നമുക്ക് അവനെ ഒന്നു അഭിനന്ദിക്കണം സ്കൂളിലെ എല്ലാ വിദ്യാർഥികളും അവനെ കണ്ടു പഠിക്കട്ടെ. ഹെഡ്മാസ്റ്റർ പറഞ്ഞു.

പിറ്റേദിവസം അസംബ്ലി വിളിച്ചു എല്ലാ കുട്ടികളും നിരനിരയായി ഗ്രൗണ്ടിൽ നിരന്നു. പ്രധാനാധ്യാപകൻ അബാനെകുറിച്ച് പറയാൻ തുടങ്ങി. അവൻ ചെയ്യുന്ന എല്ലാ പ്രവർത്തികളും അതിന്റെ നന്മകളെക്കുറിച്ചും പറഞ്ഞു. ഇതൊന്നുമറിയാതെ അബാൻ പതിവുപോലെ വൈകി തന്നെയാണ് അന്ന് സ്കൂളിലെത്തിയത് അവൻ അസംബ്ലിയിൽ കുട്ടികളുടെ നിരയുടെ അടുത്തേക്ക് നീങ്ങി. ഇതുകണ്ട് മൂസ സാർ അവനെ വിളിച്ചു അപ്പോൾ പ്രധാനാധ്യാപകൻ അവനോട് ചോദിച്ചു. "ഉം… എന്താ വൈകിയത് "? ഇന്ന് അസംബ്ലി ഉണ്ടാവുമെന്ന് അറിയില്ലേ? അബാൻ നിശബ്ദനായി. ഉം.. കൈനീട്ട്. ചൂരൽ വടിയും പിടിച്ച് പ്രധാനാധ്യാപകൻ പറഞ്ഞു. ഇതുകേട്ട് അബാൻ രണ്ടു കണ്ണും ചിമ്മി കൈനീട്ടി പക്ഷേ കുറച്ചു നേരം കഴിഞ്ഞിട്ടും അടിയൊന്നും കിട്ടിയില്ല അവൻ കണ്ണുതുറന്നു അപ്പോൾ പ്രധാനാധ്യാപകന്ൻ അവനു നേരെ കൈ നീട്ടി ഷേക്ക് ഹാൻഡ് നൽകി. അഭിനന്ദനങ്ങൾ അബാനെ, നിന്നെപ്പോലെയുള്ള സമൂഹത്തെ സേവിക്കുന്ന കുട്ടികളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. ഇത് കേട്ട് എല്ലാവരും കൈയടിച്ചു. അബാന്റെ കണ്ണുകൾ നിറഞ്ഞു. അധ്യാപകൻ അവനെ രണ്ടു വാക്കു സംസാരിക്കാനായി ക്ഷണിച്ചു.


എനിക്കിത് ആരെയും അറിയിക്കണമെന്ന് ഉണ്ടായിരുന്നില്ല. എലി, കൊതുക് പോലെയുള്ള ജീവികൾ പരത്തുന്ന രോഗങ്ങളെയും പരിസ്ഥിതി മലിനമാക്കുന്ന പ്രതിസന്ധികളെയും പ്രതിരോധിക്കുകയാണ് ഞാൻ എന്റെ ഈ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത്.

റിയ ഇഹ്സാന എ൯ എ
5 A ഡി എൻ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ