ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ജീവിതം ഒരു പാഠം
ജീവിതം ഒരു പാഠം
അപ്പുവും കുട്ടനും പണ്ടുതൊട്ടേ അയൽക്കാരാണ് .പക്ഷേ അവർ രണ്ടുപേരും രണ്ടു സ്വഭാവക്കാരാണ്. ഒരാൾ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നു. എന്നാൽ മറ്റൊരാൾ അതിനെതിരായി ജീവിക്കുന്നു. അപ്പുവാണ് പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്നവൻ. പ്രകൃതിയിലെ കായ്കനികൾ ഭക്ഷിച്ച് ജീവിക്കാനാണ് അപ്പുവിന് ഇഷ്ടം . അതുകൊണ്ടു തന്നെ അപ്പു നല്ല ആരോഗ്യമുള്ള ശരീരത്തിന് ഉടമയാണ്. എന്നാൽ കടയിൽനിന്നും നിറവും മണവും ചേർത്ത് നിർമ്മിക്കുന്ന ഫാസ്റ്റ്ഫുഡുംമറ്റും കഴിച്ച് ജീവിക്കാനാണ് കുട്ടന് ഇഷ്ടം . നാട്ടിലുള്ള മരങ്ങൾ മുറിച്ചു കിട്ടുന്ന കാശ് വാങ്ങിയാണ് കുട്ടൻ ഫാസ്റ്റ്ഫുഡ് മറ്റും വാങ്ങുന്നത് .അത് മാത്രമല്ല അവരുടെ വീടിനടുത്തുള്ള നദിയിൽ നിന്നും മണൽ വാരുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ അതിലേക്കു വലിച്ചെറിയുകയും തുടങ്ങി അനേകം ദുഷ്പ്രവൃത്തികൾ കുട്ടൻ ചെയ്തുവരുന്നു. അപ്പു ഉൾപ്പെടെ ആ നാട്ടിലെ ജനങ്ങൾ ജലത്തിന് ആശ്രയിക്കുന്നതും കായ്കനികൾക്കായി ആശ്രയിക്കുന്നതുമായ മരങ്ങളെയും നദികളെയുമാണ് കുട്ടൻ നശിപ്പിക്കുന്നത്. കുട്ടന്റെ ഈ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇവന്റെ പ്രവർത്തികൾ കണ്ടു സഹിക്കാൻ പറ്റാതെ ജനങ്ങളും അപ്പുവും അടുത്തുള്ള ശുചിത്വ പ്രവർത്തകരോട് പരാതിപ്പെട്ടു. ഈ ദുഷ്പ്രവൃത്തികൾ എല്ലാം മനസ്സിലാക്കിയ ശുചിത്വ പ്രവർത്തകർ ഓരോരുത്തരായി വന്നു കുട്ടന് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് തന്നെ സംഘടിപ്പിച്ചു. എത്ര ക്ലാസ്സ് എടുത്തിട്ടും കുട്ടൻ അവന്റെ ദുസ്വഭാവം മാറ്റാൻ തയ്യാറായില്ല. ഒരു ദിവസം അവൻ വയറുവേദന വന് ആശുപത്രിയിലേക്ക് പോയി. ഇനി മുതൽ ഫാസ്റ്റ് ഫുഡ് കഴിക്കരുതെന്നും, ഇതുമൂലം ധാരാളം വിപത്തുകൾ വരുമെന്നും ഡോക്ടർ കുട്ടനോട് പറഞ്ഞു. എന്നാൽ ഡോക്ടറുടെ നിർദേശം അനുസരിക്കാതെ കുട്ടൻ ഫാസ്റ്റ്ഫുഡ് ഭക്ഷണം തന്നെ കഴിച്ചു കൊണ്ടിരുന്നു. വീണ്ടും അസഹ്യമായ വയറുവേദന അനുഭവപ്പെട്ട അപ്പോൾ ഡോക്ടറെ സമീപിച്ചു ഡോക്ടർ വിധി എഴുതി; മാരകമായ ക്യാൻസർ ആണെന്ന് ..... ഭേദമാക്കാൻ പറ്റാത്ത രീതിയിൽ കാൻസർ കുട്ടന്റെ ശരീരത്തിൽ ബാധിച്ചിരുന്നു. അങ്ങനെയിരിക്കെ അപ്പുവും അയൽക്കാരയ ജനങ്ങളും അവനെ കാണാനെത്തി അവർ അവനോടു വളരെ സൗഹൃദത്തോടെ പെരുമാറി അവനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എല്ലാവരും അവനെ സമാധാനിപ്പിച്ചു. കുട്ടൻ തന്റെ തെറ്റുകളെ ഓർത്ത് ഒരു പാട് കരഞ്ഞു ...കുട്ടൻ മരണമടഞ്ഞു.കടയിൽനിന്ന് നിറവും മണവും ചേർത്ത് നിർമ്മിക്കുന്ന ഫാസ്റ്റ്ഫുഡ് മറ്റും ഇഷ്ടപ്പെട്ടിരുന്ന കുട്ടികൾ കുട്ടന്റെ കഥകേട്ട് ഫാസ്റ്റ് ഫുഡിനെ വെറുത്തു . പകരം പ്രകൃതിയോടിണങ്ങി ജീവിച്ചു പ്രകൃതിയിലെ കായ്കനികളുംമറ്റും ഭക്ഷിച്ചു ജീവിച്ചു ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ